സുരേഷ് ഗോപി വീണ്ടും തമിഴിലെത്തുന്നു. ‘മഞ്ഞ വേല്‍’ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. സുരേഷ്ഗോപി മലയാളത്തില്‍ ചെയ്ത സൂപ്പര്‍ പൊലീസ് വേഷങ്ങളുടെ ആരാധകനായ എ വെങ്കിടേഷാണ് മഞ്ഞ വേല്‍ സംവിധാനം ചെയ്യുന്നത്.
അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. അരുണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ജ്യേഷ്ഠനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. മുമ്പ് ‘ദീന’, സമസ്ഥാനം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. ദീനയില്‍ അജിത്തിന്‍റെ ജ്യേഷ്ഠനായാണ് സുരേഷ് ഗോപി വേഷമിട്ടത്.
അരുണ്‍ വിജയ് നായകനായി അഭിനയിച്ച ‘മലൈ മലൈ’ എന്ന സിനിമ അടുത്തിടെ സൂപ്പര്‍ഹിറ്റായി. എ വെങ്കിടേഷാണ് ആ ചിത്രവും സംവിധാനം ചെയ്തത്. മഞ്ഞവേലിനു വേണ്ടി ലണ്ടനില്‍ പോയി അരുണ്‍ വിജയ് സ്കൈ ഡൈവിങ് ഉള്‍പ്പടെയുള്ള ആക്ഷന്‍ വിദ്യകള്‍ അഭ്യസിച്ചു എന്നാണ് സംവിധായകന്‍ സാക്‍ഷ്യപ്പെടുത്തുന്നത്.
ഒരുപാട് ട്വിസ്റ്റുകളുള്ള ഒരു തിരക്കഥയാണ് മഞ്ഞ വേലിനു വേണ്ടി എ വെങ്കിടേഷ് ഒരുക്കിയിരിക്കുന്നത്. സുരേഷ്ഗോപിയുടെ ആരാധകര്‍ക്ക് ഹരം കൊള്ളാന്‍ ആവശ്യത്തിന് ചേരുവകള്‍ ഉണ്ടെന്നര്‍ത്ഥം.