കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ബിജു വീണ്ടും നായകന്‍ (Biju as Hero again)
അണിയറ
Feedback Print Bookmark and Share
 
PRO
ഒരിടവേളക്ക് ശേഷം ബിജു മേനോന്‍ വീണ്ടും നായകനാവുന്നു. പുതുമുഖം മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ‘ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി‘ എന്ന ചിത്രത്തിലാണ് ബിജു നായകനായി തിരിച്ചെത്തുന്നത്. ബിജുവിനു പുറമെ ജഗദീഷും ചിത്രത്തില്‍ ഒരു പ്രധാ‍ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്നത്തെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രീസ്റ്റ് ഡീലക്സ് മൂവി ഡോമിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീഹരി, സുരേഷ് കൃഷ്ണ, വത്സലാ മേനോന്‍, ഗായത്രി, മാല, ഇന്ദ്രന്‍സ് എന്നിവരും അഭിനയിക്കുന്നു.

റഫീഖ് അഹമ്മദ്-ശ്രീവത്സന്‍ ജി മനോന്‍ ടീമാണ് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ഒറ്റപ്പാലത്തും തിരുവനന്തപുരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബിജു മേനോന്, നായകന്, ‘ടി ഡി ദാസന് സ്റ്റാന്ഡേര്ഡ് 6 ബി‘