കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ദിലീപ് ചിത്രം - “മുന്തിരിപ്പൂക്കളുടെ അതിഥി” (Kamal film - Munthirippookkalude athithi)
അണിയറ
Feedback Print Bookmark and Share
 
PRO
ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മുന്തിരിപ്പൂക്കളുടെ അതിഥി’ എന്നു പേരിട്ടു. ചാര്‍മ്മി നായികയാവുന്ന ഈ സിനിമയില്‍ തമിഴ് നടന്‍ സത്യരാജ് ഒരു മേജറുടെ വേഷത്തില്‍ അഭിനയിക്കുന്നു. പ്രണയവും പ്രതികാരവും ഇഴചേര്‍ന്ന ഈ സിനിമയുടെ രചന കലവൂര്‍ രവികുമാറാണ്. ഈ മാസം ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലും കലവൂര്‍ രവികുമാറും സിനിമയാക്കാന്‍ ആലോചിച്ച കഥയാണ് മുന്തിരിപ്പൂക്കളുടെ അതിഥി. പൃഥ്വിരാജിനെയും സൌന്ദര്യയെയും ജോഡിയാക്കിയാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഈ സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരവേയാണ് ഒരു വിമാനാപകടത്തില്‍ സൌന്ദര്യ മരിക്കുന്നത്. അതിനു ശേഷം ഭാനുപ്രിയയെ നായികയാക്കിയും ഈ സിനിമ ആലോചിച്ചിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നീണ്ടുപോകുകയാണ് ഉണ്ടായത്.

ഇപ്പോള്‍ വീണ്ടും ഈ കഥ സിനിമയാകുമ്പോള്‍ നായകന്‍റെ സ്ഥാനത്ത് പൃഥ്വിരാജിന് പകരം ദിലീപാണ്. നായികയായി മം‌മ്തയെ ആലോചിച്ചെങ്കിലും പനിയാണെന്ന കാരണം പറഞ്ഞ് അവര്‍ പിന്‍‌മാറി. തമിഴ് - തെലുങ്ക് ഗ്ലാമര്‍ ഗേള്‍ ചാര്‍മ്മിക്കാണ് ഒടുവില്‍ നായികയായി നറുക്ക് വീണിരിക്കുന്നത്. ദിലീപ് ഒരു ഡോക്ടറായി വേഷമിടുന്നു എന്നാണ് സൂചന. നായകതുല്യമായ വേഷത്തിലാണ് സത്യരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
PRO


ഔസേപ്പച്ചനാണ് മുന്തിരിപ്പൂക്കളുടെ സംഗീതം. ദേശീയ അവാര്‍ഡ് ലഭിച്ച ശെഷം ഔസേപ്പച്ചന്‍റേതായി വരുന്ന ആദ്യ ചിത്രമായിരിക്കും ഇത്. നായികയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രത്തില്‍ ഒരു ഗാനം മം‌മ്ത പാടുന്നുണ്ട് എന്നാണ് അറിയുന്നത്.

വാല്‍ക്കഷണം: കമല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് - “മുന്തിരിപ്പൂക്കളുടെ അതിഥി” സിനിമയാക്കാന്‍ ആലോചിച്ചപ്പോല്‍ നായകനായി പൃഥ്വിയെയായിരുന്നു ആലോചിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ പൃഥ്വിക്കു പകരം ദിലീപ് എത്തിയിരിക്കുന്നു. കമലിന്‍റെ ‘പെരുമഴക്കാല’ത്തില്‍ പൃഥ്വി അവതരിപ്പിക്കാനിരുന്ന അക്ബര്‍ എന്ന കഥാപാത്രത്തെ അവസാന നിമിഷം ദിലീപ് കൊണ്ടുപോയതും ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമല്, ദിലീപ്, സത്യരാജ്, ഡോണ് നരിമാന്, കലവൂര് രവികുമാര്