വരുന്നൂ “ചന്ദ്രമുഖി 2"

തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ ‘ചന്ദ്രമുഖി’ വീണ്ടും അവതരിക്കുമെന്ന് ഏകദേശം ഉറപ്പായി. പി വാസു ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥാ രചനയിലാണ്. എന്നാല്‍ രജനീകാന്തില്‍ നിന്ന് ഇപ്പോഴും അനുകൂലമായ ഒരു മറുപടി വാസുവിന് ലഭിച്ചിട്ടില്ല. രജനി പച്ചക്കൊടി കാണിച്ചാലുടന്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് വാസു.ഒരുപാട് ഷെഡ്യൂളുകള്‍ വേണ്ടിവരുന്ന വലിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ രജനീകാന്തിന് ഇപ്പോള്‍ താല്‍പ്പര്യമില്ല. മെഗാ പ്രൊജക്ടായ ‘യന്തിരന്‍’ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ചെറിയ സബ്ജക്ടുകളില്‍ സഹകരിക്കാനാണ് രജനി ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ ‘ചന്ദ്രമുഖി 2’ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അഭിനയിക്കാമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്. മൂന്നു മാസം കൊണ്ട് ചിത്രീകരണം അവസാനിപ്പിക്കത്തക്ക വിധത്തില്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ് പി വാസു.വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിച്ച ‘കുസേലന്‍’ തകര്‍ന്ന് തരിപ്പണമായതോടെ തമിഴില്‍ അതിശക്തമായ ഒരു തിരിച്ചുവരവ് പി വാസു ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ‘ചന്ദ്രമുഖി 2’ ഒരു മെഗാഹിറ്റാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ചന്ദ്രമുഖിയുടെ കന്നഡ പതിപ്പായ ‘ആപ്തമിത്ര’യുടെ രണ്ടാം ഭാഗം ‘ആപ്തരക്ഷക’യുടെ ചിത്രീകരണം പി വാസു പൂര്‍ത്തിയാക്കിക്കഴിഞ്ഞു.ആപ്തരക്ഷകയില്‍ വിഷ്ണുവര്‍ദ്ധന്‍, സന്ധ്യ, വിമലാരാമന്‍ എന്നിവരാണ് താരങ്ങള്‍. ആപ്തരക്ഷകയുടെ അതേ കഥ തന്നെയാണോ ‘ചന്ദ്രമുഖി 2’നായി വാസു തയ്യാറാക്കുന്നതെന്ന് അറിവായിട്ടില്ല. എന്തായാലും രജനീകാന്ത്, നയന്‍താര, വടിവേലു എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു വിസ്മയക്കാഴ്ചയ്ക്കു തന്നെയാണ് അണിയറനീക്കം. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍