കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പൃഥ്വിരാജ് - അമല്‍ നീരദ് ചിത്രം: അന്‍‌വര്‍ (Anwar to showcase a brand new Prithviraj)
അണിയറ
Feedback Print Bookmark and Share
 
PRO
അമല്‍ നീരദ് മറ്റൊരു സ്റ്റൈലിഷ് ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ മെഗാ ചിത്രങ്ങളൊരുക്കുകയും അവ വലിയ വിജയങ്ങള്‍ ആകാതെ പോകുകയും ചെയ്ത സാഹചര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒഴിവാക്കി പൃഥ്വിരാജിനെ പരീക്ഷിക്കാനാണ് അമല്‍ നീരദ് ശ്രമിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലറിന് ‘അന്‍‌വര്‍’ എന്ന് പേരിട്ടു.

അമല്‍ നീരദ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ആര്‍ ഉണ്ണി രചിക്കും. പൃഥ്വിരാജിനെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയി പ്രതിഷ്ഠിക്കാനുള്ള ചിത്രമെന്ന രീതിയിലാണ് സിനിമാലോകം ഈ സിനിമയെ ഉറ്റുനോക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര നൃത്തരംഗങ്ങളുമുള്ള, യുവതലമുറയെ ആവേശഭരിതരാക്കുന്ന എന്‍റര്‍ടെയ്‌നറാണ് അന്‍‌വറിലൂടെ അമല്‍ നീരദ് സമ്മാനിക്കാനൊരുങ്ങുന്നത്.

റെഡ് കാര്‍പ്പറ്റ് ഫിലിംസിന്‍റെ ബാനറില്‍ രാജേഷ് സക്കറിയ നിര്‍മ്മിക്കുന്ന ‘അന്‍‌വര്‍’ കൊച്ചിയില്‍ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഒരു അധോലോക കഥയാണ് ഈ ചിത്രത്തിലൂടെയും അമല്‍ നീരദ് പറയാന്‍ ശ്രമിക്കുന്നത്. പൃഥ്വി കൊച്ചി അധോലോകത്തിന്‍റെ പുതിയ രാജകുമാരനാകും.

മണിരത്നം, ജോഷി, ഷാജി കൈലാസ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളിഉല്‍ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്. പുതിയ മുഖത്തിലൂടെ ചാര്‍ത്തിക്കിട്ടിയ സൂപ്പര്‍താര പദവിയ്ക്ക് അനുയോജ്യമായ പ്രൊജക്ടുകളാണ് പൃഥ്വിയെ തേടിയെത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അന്വര്, പൃഥ്വിരാജ്, അമല് നീരദ്, പൃഥ്വിരാജ്, മോഹന്ലാല്, മമ്മൂട്ടി