കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പ്രിയന്‍ ചിത്രത്തില്‍ കമല്‍ രാജാവ്! (Priyadarshan join hands with Kamal)
അണിയറ
Feedback Print Bookmark and Share
 
PRO
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമലഹാസന്‍ നായകനാകുന്നു. ഒരു ചരിത്ര സിനിമയ്ക്കാ‍യാണ് ഇരുവരും ഒരുമിക്കുന്നത്. കമലഹാസന്‍ ഈ ചിത്രത്തില്‍ ഒരു രാജാവായാണ് അഭിനയിക്കുന്നത്. നൂറിലധികം കോടി രൂപ ബജറ്റ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പ്രിയദര്‍ശനും കമലഹാസനും ഇതാദ്യമായാ‍ണ് ഒന്നിക്കുന്നത്. ഇതിനു മുമ്പ് പലതവണ ഇരുവരും ഒന്നിച്ചുള്ള പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അവയൊന്നും നടക്കാതെ പോയി. പ്രിയന്‍ തമിഴില്‍ ചെയ്ത ‘കാഞ്ചീവരം’ കമലഹാസനെ ആകര്‍ഷിച്ചിരുന്നു. ഇതാണ് പ്രിയനുമൊന്നിച്ച് ഒരു ചരിത്ര സിനിമ ചെയ്യാമെന്ന തീരുമാനത്തില്‍ കമല്‍ എത്തിയത്. ഉന്നൈപ്പോല്‍ ഒരുവനു ശേഷം കമലഹാസന്‍റേതായി വരുന്ന ചിത്രമായിരിക്കും ഇത്.

രണ്ട് ചരിത്ര സിനിമകളാണ് ഇതിനു മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളത്. കാലാപാനിയും കാഞ്ചീവരവും. കാലാപാനി ബിഗ് ബജറ്റ് ചിത്രമായിരുന്നെങ്കില്‍ കാഞ്ചീവരം ചെറിയ സിനിമയായിരുന്നു. എന്നാല്‍ രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

മൂന്നാമതൊരു ചരിത്ര സിനിമ ചെയ്യുമ്പോള്‍ അത് കൂടുതല്‍ കൊമേഴ്സ്യലാകണമെന്ന ആഗ്രഹമാണ് പ്രിയദര്‍ശന്. അതിനാലാണ് കമലഹാസനുമൊത്ത് ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ കമലഹാസന്‍റെ സ്വപ്ന പദ്ധതിയായ മരുതനായകവുമായി പ്രിയദര്‍ശന്‍ ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം, തമിഴ് സൂപ്പര്‍ഹിറ്റായ ‘അഞ്ചാതെ’ ഹിന്ദിയിലേക്ക് റീമേക്കു ചെയ്യാനും പ്രിയദര്‍ശന്‍ ഒരുങ്ങുകയാണ്. ഫോര്‍ഫ്രെയിംസ് എന്‍റര്‍ടെയിന്‍‌മെന്‍റിന്‍റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രിയന്, പ്രിയദര്ശന്, കമലഹാസന്, രാജാവ്, മോഹന്ലാല്, കാലാപാനി, കാഞ്ചീവരം