കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ദീപന് മോഹന്‍ലാല്‍, വിനുവിന് മമ്മൂട്ടി (Lal - Mammuka give dates to new comers!)
അണിയറ
Feedback Print Bookmark and Share
 
മോഹന്‍ലാല്‍ - മമ്മൂട്ടി
PRO
PRO
പൃഥ്വിരാജ് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ പുതിയ മുഖത്തിന്റെ സംവിധായകന്‍ ദീപന് മോഹന്‍ലാല്‍ ചിത്രം ഒരുക്കാനുള്ള അവസരം. മമ്മൂട്ടിയാവട്ടെ വിനു ആനന്ദിനാണ് ഡേറ്റ് നല്‍കിയിട്ടുള്ളത്. ലാലും മമ്മൂട്ടിയും നിലവില്‍ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ക്ക് ശേഷമേ ദീപന്റെയും വിനു ആനന്ദിന്റെയും പുതിയ സിനിമകളുടെ ജോലി തുടങ്ങുകയുള്ളൂ.

സിനിമയുറ്റെ കഥ ലാലുമായി ദീപന്‍ ചര്‍ച്ച ചെയ്തെന്നും ലാലിന് കഥ ഇഷ്ടപ്പെട്ടുവെന്നും ഇരുവരുമായും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ലാല്‍ ചിത്രം കൂടാതെ വേറെ രണ്ട് സിനിമകള്‍ ചെയ്യാനുള്ള ഓഫര്‍ കൂടി ദീപന് ലഭിച്ചിട്ടുണ്ട്.

വിനു ആനന്ദ് - മമ്മൂട്ടി ഒന്നിക്കുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുക ‘ഡാഡി കൂള്‍’ എന്ന സിനിമയ്ക്ക് സംഭാഷണം എഴുതിയ ബിപിന്‍ ചന്ദ്രനായിരിക്കും. ഗുഡ്‌ലൈനിന്റെ ബാനറില്‍ എം കെ നാസറാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലാല്, ദീപന്, വിനു ആനന്ദ്