കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ലോഹി നന്ദികേടിന്‍റെ രക്തസാക്ഷി: വിനയന്‍ (Lohi a martyr of thanklessness)
അണിയറ
Feedback Print Bookmark and Share
 
PROPRO
നന്ദികേടിന്‍റെ രക്തസാക്ഷിയാണ് ലോഹിതദാസെന്ന് സംവിധായകന്‍ വിനയന്‍. സിനിമയെടുക്കാന്‍ സൂപ്പര്‍താരങ്ങള്‍ ലോഹിതദാസിനോട് സഹകരിച്ചില്ല. ലോഹിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് കയ്യടി നേടാന്‍ ശ്രമിക്കുന്ന മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ലോഹിയുടെ ആത്മാവിനെ വേദനിപ്പിക്കുകയാണെന്നും വിനയന്‍ ആരോപിച്ചു.

പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിനയന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. സംവിധായകന്‍ മോഹനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ മാസം പത്താം തിയതിക്കു ശേഷം ഷൂട്ടിങ്‌ സ്‌തംഭിപ്പിച്ച്‌ സമരം നടത്തുമെന്ന്‌ മാക്ട ഫെഡറേഷന്‍ അറിയിച്ചു. സിനിമാ രംഗത്തെ തൊഴില്‍ നിഷേധത്തില്‍ പ്രതിഷേധിച്ചാണ്‌ സമരം. സമരം ആരംഭിക്കുന്നത് ഓണച്ചിത്രങ്ങളെ ബാധിക്കും. സിനിമയുടെ മാര്‍ക്കറ്റിംഗ് രംഗത്ത് ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിനയന്‍ ആരോപിച്ചു. ഇതു മറികടന്ന് സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്നും വിനയന്‍ പറഞ്ഞു.

ലോഹിതദാസിന്‍റെ മരണം സമരത്തിന്‍റെ മൂര്‍ച്ച കൂട്ടാന്‍ ഉപയോഗിക്കാന്‍ തന്നെയാണ് വിനയന്‍ പക്ഷം ഉദ്ദേശിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ അവഗണനയില്‍ മനം നൊന്താണ് ലോഹിതദാസ് മരിച്ചതെന്നാണ് അവര്‍ ആക്ഷേപിക്കുന്നത്. കഥകള്‍ പറയുന്നത് കേള്‍ക്കാനോ അംഗീകരിക്കാനോ നില്‍ക്കാതെ ലോഹിതദാസിനെ സൂപ്പര്‍താരങ്ങള്‍ വലച്ചു.
PROPRO

‘ഭീഷ്മര്‍‘ എന്ന സിനിമയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരുന്നില്ല. കന്‍‌മദത്തിന് ശേഷം മോഹന്‍‌ലാലും അരയന്നങ്ങളുടെ വീടിന് ശേഷം മമ്മൂട്ടിയും ലോഹിച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. അവസാനനാളുകളില്‍ മമ്മൂട്ടിയും ലാലും ലോഹിതദാസിനെ അവഗണിക്കുകയായിരുന്നു - മാക്ട ഫെഡറേഷന്‍ ആരോപിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിനയന്, ലോഹിതദാസ്, മാക്ട, ഭീഷ്മര്