കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » അനാഥനായ ഭീഷ്മര്‍ (Orphan Bhishmar)
അണിയറ
Feedback Print Bookmark and Share
 
പുരാണത്തിലെ ഭീഷ്മര്‍ സ്വന്തം മരണം പോലും നിര്‍ണയിക്കാന്‍ ശേഷിയുളളവനായിരുന്നു. എന്നാല്‍ മലയാളത്തിന്‍റെ പ്രിയ തിരക്കഥാകാരന്‍ ലോഹിതദാസ് അവസാനമായി എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയായ ‘ഭീഷ്മര്‍‘ ലോഹിയുടെ മരണത്തോടെ അനാഥനാവുകയാണ്. സ്വന്തങ്ങളും ബന്ധങ്ങളും നഷ്ടമായി കുരുക്ഷേത്ര ഭൂമിയില്‍ മരണം കാത്തു കിടന്ന ഭീഷ്മരെപ്പോലെ. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ലോഹി ഒരുക്കാനിരുന്ന ഭീഷ്മര്‍ ഇനി ആര് സാക്ഷാത്കരിക്കും എന്ന ചോദ്യം ബാക്കിയാവുന്നു.

ആദ്യം സിബി മലയിലിന് വേണ്ടിയാണ് ലോഹി ഭീഷ്മര്‍ എഴുതാനിരുന്നത് അതിനാല്‍ തന്നെ സിബി തന്നെയായിരിക്കും അതിന് അനുയോജ്യന്‍ എന്ന് അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ സിബി അതിന് തയ്യാറാവുമോ എന്നതാ‍ണ് പ്രസക്തമായ ചോദ്യം. എട്ടു ദിവസം മുന്‍പാണ് ഭീഷ്മരുടെ തിരക്കഥ പൂര്‍ത്തിയാക്കി ലോഹി പാലക്കാട് ലക്കിടിയിലെ അമരാവതി എന്ന വീട്ടില്‍ നിന്ന് പടിയിറങ്ങിയത്.

അത് ഒരിക്കലും തിരിച്ചുവരാത്ത പോക്കായിരുന്നുവെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇന്നാട്ടുകാര്‍ക്കായിട്ടില്ല. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ മുതല്‍ ലക്കിടി അകലൂരിലെ അമരാവതി എന്ന പഴയ തറവാട്ടിലിരുന്നായിരുന്നു ലോഹി തിരക്കഥകള്‍ ഒരുക്കിയിരുന്നത്. കന്‍‌മദത്തിന് ശേഷം മോഹന്‍‌ലാലും ലോഹിയും ഒരുമിക്കുന്ന ഭീഷ്മരില്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയാണ് പുലര്‍ത്തിയിരുന്നത്.

ആദ്യം മമ്മൂട്ടിയെ നായകനാക്കിയാണ് ലോഹി ഭീഷ്മര്‍ ഒരുക്കാനിരുന്നത്‍. എന്നാല്‍ അന്ന് ചില കാരണങ്ങളാല്‍ ആ പദ്ധതി നടന്നില്ല. പിന്നീട് ഇത് സിബിക്ക് വേണ്ടി മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലോഹി തന്നെ ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഒടുവില്‍ രണഭൂമിയില്‍ മരണം കാത്തു കിടന്ന ഭീഷ്മരെപ്പോലെ ലോഹിയുടെ തിരക്കഥ മാത്രം ബാക്കിയാവുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഭീഷ്മര്, ലോഹി, മോഹന്ലല്, സിബി മലയില്, മമ്മൂട്ടി