കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » സന്ധ്യാ മോഹന്‍-ദിലീപ് ചിത്രം ‘മാസ്റ്റര്‍‘ (Sandhya Mohan teams up with Dileep)
അണിയറ
Feedback Print Bookmark and Share
 
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കിലുക്കത്തിന് രണ്ടാം ഭാഗമൊരുക്കി കൈപൊള്ളിയ സംവിധായകനാണ് സന്ധ്യാ മോഹന്‍.അതിനു മുന്‍പ് രണ്ടാം നിര താരങ്ങളെവെച്ച് മിനിമം ഗ്യാരണ്ടി പടങ്ങള്‍ സംവിധാനം ചെയ്ത സന്ധ്യാമോഹന്‍ കിലുക്കം കിലുക്കത്തിലൂടെ മലയാളത്തിന് സമ്മാനിച്ചത് കിലുക്കത്തിന്‍റെ വികലമായ അനുകരണമായിരുന്നു.

യുവതാരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യാമാധവനും പുറമെ സൂപ്പര്‍ താരം മോഹന്‍‌ലാല്‍ തന്നെ അതിഥിതാരമായി എത്തിയിട്ടും ചിത്രം എട്ടുനിലയില്‍ പൊട്ടി. മലയാ‍ള സിനിമയില്‍ സംവിധായകനെന്ന നിലയില്‍ അരങ്ങേറിയിട്ട് 25 വര്‍ഷമാവുന്നുവെങ്കിലും സന്ധ്യക്ക് ഇതുവരെ ഒരു മെഗാ ഹിറ്റ് സമ്മാനിക്കാനായിട്ടില്ല.

എന്നാല്‍ പരാജയങ്ങളുടെ ചരിത്രം മാറ്റിയെഴുതാനാണ് ഈ സീനിയര്‍ സംവിധായകന്‍റെ തീരുമാനം.ആദ്യമായി ഒരു സൂപ്പര്‍താര ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സന്ധ്യാ മോഹന്‍. ‘മാസ്റ്റര്‍‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദിലീപിന്‍റെ പ്രിയ തിരക്കഥാകൃത്തുക്കളയ സിബി-ഉദയന്‍ ടീമാണ്.

ആര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാധാകൃഷ്ണനും സുബൈറും ചേര്‍ന്നാണ് മാസ്റ്റര്‍ നിര്‍മിക്കുന്നത്. വര്‍ണചിത്രയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.1986ല്‍ ഇലഞ്ഞിപൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ സന്ധ്യാമോഹന്‍ മൈഡിയര്‍ കരടി, അമ്മ അമ്മായി അമ്മ, ഹിറ്റ്ലര്‍ ബ്രദേഴ്സ്, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, സൌഭാഗ്യം, ഒന്നാം മാനം പുമാനം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദിലീപ്, സന്ധ്യാമോഹന്, വര്ണചിത്ര, സിബിഉദയന്