കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പാട്ടിലെ പുതിയ മുഖം (Prthviraj also singing)
അണിയറ
Feedback Print Bookmark and Share
 
പ്രിഥ്വിരാജ്
PROPRO
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം സ്വന്തം സിനിമയില്‍ ഒരു ഗാനമെങ്കിലും പാടിയിട്ടുള്ളവരാണ്. പാട്ട് പാടുന്നതാണോ സൂപ്പര്‍ താരമാവാനുള്ള യോഗ്യത എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയാനും പറ്റില്ല. മലയാള സിനിമയിലെ സൂപ്പര്‍ താര നിരയില്‍, മമ്മൂട്ടിയും ലാലും തുടങ്ങി അവസാനം ഇടം പിടിച്ച ദിലീപ് അടക്കം (തിളക്കം) പാട്ട് പാടിയിട്ടുണ്ട്.

പാട്ട് പാടാതെ സൂപ്പര്‍താരമായവര്‍ ചുരുക്കമാണെന്ന് ആരെങ്കിലും പൃഥ്വിയെ ഉപദേശിച്ചു കാണുമോ എന്തോ?! അതെന്തായാലും കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അങ്ങിനെ വേണം കരുതാന്‍.

മലയാളത്തിലെ അടുത്ത സൂപ്പര്‍താരമായ പൃഥ്വിരാജിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്. പൃഥ്വിയെന്ന് കേള്‍ക്കുമ്പോഴേ സൌന്ദര്യമുള്ള ആ മുഖത്തിനൊപ്പം മുഴക്കമുള്ള ആ സ്വരവുമാണ് പ്രേക്ഷകരുടെ മനസ്സില്‍ വരുന്നത്. എന്നാല്‍ പൃഥ്വിയും സൂപ്പര്‍താര പരീക്ഷയുടെ അവസാന കടമ്പയായ പാട്ട് പാടാന്‍ ഒരുങ്ങുകയാണ്.

ഷാജി കൈലാസിന്‍റെ അസോസിയേറ്റ് ദീപന്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യുന്ന ‘പുതിയ മുഖം‘ എന്ന ചിത്രത്തിലാണ് പൃഥ്വി ടൈറ്റില്‍ സോംഗ് പാടിയിരിക്കുന്നത്. ‘ഇത് പുതിയ മുഖം...’ എന്ന് തുടങ്ങുന്ന ഗാനത്തിലെ പൃഥ്വിയുടെ പ്രകടനം വിചാരിച്ചതിനേക്കാള്‍ ഗംഭീരമായെന്നാണ് സംഗീത സംവിധായകന്‍ ദീപക് ദേവിന്‍റെ അഭിപ്രായം. എന്തായാലും പൃഥ്വിയുടെ പാട്ടാണോ പുതിയ മുഖമാണോ ഗംഭീരമെന്നത് ചിത്രമിറങ്ങുമ്പോള്‍ അറിയാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൃഥ്വിരാജ്, ദിലീപ്, പുതിയ മുഖം, ദീപന്, പാട്ട്