അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ മനോമി എന്ന നോവലിന് ദൃശ്യാവിഷ്കാരം ഒരുങ്ങുന്നു. ബിജു വട്ടപ്പാറയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ലോകനാഥന്‍ ഐഎഎസ്, കളഭം, കനകസിംഹാസനം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ബിജുവിന്റെ ആദ്യ സംവിധാനസംരംഭമാണിത്.
തമിഴ്-സിംഹള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ മാധവിക്കുട്ടി എഴുതിയ നോവലാണ് മനോമി. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് മനോമി പറയുന്നത്. രാഷ്‌ട്രസംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും മൂല്യം കല്പിക്കുന്ന ഒരു സിംഹളപെണ്‍കുട്ടി. അവളുടെ ആത്‌മശക്‌തിയുടെ കഥയാണ് മനോമി. വളരെ വ്യത്യസ്‌തമായ ഈ നോവല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
മലയാളത്തിന്റെ മാധവിക്കുട്ടി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത അനുഭവപരിചയം ബിജുവിനുണ്ട്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ബിജുവിന്റേതായിരുന്നു. ഈ ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും സംവിധായകനുള്ള കെ കെ അനിയന്‍ ഗോള്‍ഡ് മെഡലും ലഭിച്ചിരുന്നു. പത്രപ്രവര്‍ത്തനരംഗത്തുനിന്നാണ് ബിജു ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.