കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പണം കിട്ടിയില്ല; താരങ്ങള്‍ പിണങ്ങി (No money, No acting)
അണിയറ
Feedback Print Bookmark and Share
 
PROPRO
നല്ല കഥയും കഥാപാത്രങ്ങളുമാണോ കൂടുതല്‍ പണമാണൊ വേണ്ടത് എന്ന് സിനിമയിലെ യുവതാരങ്ങളോടു ചോദിച്ചാല്‍ അവര്‍ പണത്തിന് വേണ്ടി കൈപൊക്കും. ഈ ഒരു മനോഭാവം തന്നെയാണ് മലയാള സിനിമയുടെ അപചയത്തിന്‍റെ ഒരു കാരണമെന്ന് മിക്ക ചലച്ചിത്രകാരന്‍‌മാരും അഭിപ്രായം. ഇപ്പോഴിതാ, പണം ലഭിക്കാത്തതിനാല്‍ രണ്ടു താരങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയില്ല എന്നൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രവാരികയാണ് ഈ വാര്‍ത്തയുമായി എത്തിയിരിക്കുന്നത്.

യുവതാരങ്ങളായ വിനു മോഹനും ഭാമയുമാണ് പണം ലഭിക്കാത്തതിനാല്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയത്. ജോജോ കെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘ലവകുമാര്‍ 1948’ എന്ന ചിത്രത്തിലാണ് നായകനും നായികയും അവസാനനിമിഷത്തില്‍ പിന്‍‌മാറ്റം നടത്തിയത്. ഇരുവര്‍ക്കും അഡ്വാന്‍സ് നല്‍കിയെങ്കിലും ബാക്കി തുക ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പേ വീട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാവ് അതിനു തയ്യാറാകാതിരുന്നതാണ് ഈ പിന്‍‌മാറ്റത്തിന് പിന്നിലെന്ന് അറിയുന്നു.

ചിത്രീകരണം ആരംഭിച്ച് അഞ്ചു ദിവസമായിട്ടും വിനു മോഹനോ ഭാമയോ എത്തിയില്ല. തുടര്‍ന്ന് പുതിയ നായകനെയും നായികയെയും അണിയറ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്തേണ്ടി വന്നു. ഔസേപ്പച്ചന്‍റെ മകന്‍ അരുണും ശ്രുതിലക്ഷ്മിയുമാണ് പുതിയ ജോഡി.

വിനുവിനും ഭാമയ്ക്കുമെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നര്‍മത്തിന്‍റെ സ്പര്‍ശമുള്ള ഒരു കുടുംബകഥയാണ് ലവകുമാര്‍ 1948.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഭാമ, രവിശങ്കരന്, ലോഹിതദാസ്, വിനു