‘പഠിക്കാതവന്‍’ എന്ന തമിഴ് ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതിന്‍റെ രഹസ്യമെന്ത്? മറ്റ് സൂപ്പര്‍താര സിനിമകളെ പിന്തള്ളി പഠിക്കാവന്‍ മുന്നേറിയതിന്‍റെ കാരണമെന്ത്? കോളിവുഡിലെ പല പ്രമുഖ സംവിധായകര്‍ക്കും ഇപ്പോള്‍ പഠനവിഷയമാണിത്. ഒടുവില്‍ അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു കാരണം, പഠിക്കാതവനിലെ ധനുഷ് - തമന്ന ജോഡി പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയതു കൊണ്ട് എന്നാണ്.
PRO
PRO
ധനുഷും തമന്നയും ആ സിനിമയില്‍ ഏറെ രസകരമായ ഒരു രസതന്ത്രമാണ് സൃഷ്ടിച്ചത്. പഠിക്കാതവനിലെ മികച്ച കോമഡി രംഗങ്ങള്‍ പലതും നായകനും നായികയും ചേര്‍ന്നുള്ളതായിരുന്നു. എന്തായാലും ഈ ജോഡിയെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത ലഭിക്കുകയാണ്. ധനുഷും തമന്നയും വീണ്ടും ഒന്നിക്കുന്നു. പഠിക്കാതവന്‍ സംവിധാനം ചെയ്ത സുരാജ് തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്.
ഒരു കോമഡിച്ചിത്രമാണ് ഇത്തവണ സുരാജ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ധനുഷിന്‍റെയും തമന്നയുടെയും ഇപ്പോഴത്തെ തിരക്ക് അവസാനിച്ച ശേഷം പുതിയ സിനിമ ആരംഭിക്കാനാണ് പരിപാടി.
ധനുഷ് ഇപ്പോള്‍ ‘ആടുകളം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പൊല്ലാതവന്‍ സംവിധാനം ചെയ്ത വെട്രിമാരനാണ് ആടുകളത്തിന്‍റെ അമരക്കാരന്‍. മലയാളം സൂപ്പര്‍ഹിറ്റായ നന്ദനത്തിന്‍റെ തമിഴിലും ധനുഷാണ് നായകന്‍. തമന്ന ഇപ്പോള്‍ കാര്‍ത്തി നായകനാകുന്ന ‘പയ്യാ’യില്‍ അഭിനയിക്കുന്നു. ലിംഗുസാമിയാണ് സംവിധായകന്‍.