കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഐറ്റം നമ്പരുമായി ദീപിക (Deepika Padukone to do item number in Telugu movie)
അണിയറ
Feedback Print Bookmark and Share
 
ബോളിവുഡ് ഹോട്ട് നായിക ദീപിക പദുക്കോണ്‍ ഒരു ഐറ്റം നമ്പര്‍ ഗാനരംഗത്ത് അഭിനയിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഈ ഗാനരംഗം ഒരു ഹിന്ദി ചിത്രത്തില്‍ അല്ലെന്നുള്ളതാണ് പ്രത്യേകത. തെലുങ്ക് ചിത്രത്തിലാണ് ദീപിക ഗ്ലാമറിന്‍റെ പരിധികള്‍ ലംഘിച്ച് ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.
IFMIFM

‘ലവ് ഫോര്‍ എവര്‍’ എന്ന തെലുങ്ക് ചിത്രത്തിലാണ് ദീപിക നൃത്തമാടുന്നത്. ഹൈദരാബാദുകാരിയായ ദീപികയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഈ മാസം 24 മുതല്‍ ഈ സിനിമയുടെ ചിത്രീകരണത്തില്‍ ദീപിക പങ്കെടുക്കും. പരമാവധി ശരീരപ്രദര്‍ശനം ആവശ്യപ്പെടുന്ന ഒരു ഗാനരംഗമായിരിക്കും ഇതെന്ന് അറിയുന്നു.

ജയന്ത് സി പരന്‍‌ജി സംവിധാനം ചെയ്യുന്ന ലവ് ഫോര്‍ എവറില്‍ രണദീപും മൃദുലയുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാഫിംഗ് വാട്ടേഴ്സ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റ്‌ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഹൈലൈറ്റ് ദീപികയുടെ നൃത്തരംഗമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഐശ്വര്യ എന്ന കന്നഡച്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ ദീപിക പദുക്കോണ്‍ ഓം ശാന്തി ഓമിലൂടെയാണ് ബോളിവുഡില്‍ തരംഗമായത്. ബച്നാ ഏ ഹസീനോ, ചാന്ദ്നി ചൌക് ടു ചൈന എന്നീ സിനിമകളിലൂടെ ബോളിവുഡിലെ നമ്പര്‍വണ്‍ സ്ഥാനത്തേക്ക് ദീപിക അടുത്തുകൊണ്ടിരിക്കുകയാണ്.

തെലുങ്ക് ചിത്രത്തില്‍ നൃത്തരംഗത്തില്‍ അഭിനയിക്കുന്നതിലൂടെ മറ്റ് ഭാഷകളിലും തന്‍റെ ആധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. താമസിയാതെ തമിഴ് ചിത്രത്തിലും ദീപികയൂടെ സാന്നിധ്യമുണ്ടാകുമെന്ന് കോളിവുഡ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദീപിക പദുക്കോണ്, രവിശങ്കരന്, ഷാരുഖ്, ഐറ്റം നമ്പര്