കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പത്രത്തിന് രണ്ടാം ഭാഗം വരുന്നു (Renji strikes again!)
അണിയറ
Feedback Print Bookmark and Share
 
PROPRO
അക്ഷരങ്ങളെ അഗ്നിയാക്കി മാറ്റിയ ഒരു യുവ പത്രപ്രവര്‍ത്തകന്‍റെ കഥ പറഞ്ഞ ‘പത്രം’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി നടന്‍ സുരേഷ് ഗോപിയാണ് വെളിപ്പെടുത്തിയത്. ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപി പുതിയ പ്രൊജക്ടിനെക്കുറിച്ചു പറഞ്ഞത്.

അനീതിക്കെതിരെയുള്ള നന്ദഗോപാല്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ പോരാട്ടങ്ങളായിരുന്നു പത്രം എന്ന സിനിമ. പതിവ് രണ്‍ജി പണിക്കര്‍ തിരക്കഥ എന്നതിലുപരി മലയാളത്തിലെ ചില മാധ്യമമുത്തശ്ശിമാരെ കണക്കിന് കളിയാക്കിയ സിനിമ കൂടിയായിരുന്നു പത്രം. ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയോടുള്ള എതിര്‍പ്പു കാരണം ചില പത്രങ്ങള്‍ സിനിമയുടെ പരസ്യം നല്‍കുന്നതിനു പോലും വിസമ്മതിച്ചിരുന്നു.

ആശിഷ് വിദ്യാര്‍ത്ഥി പത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വില്ലനാകുമെന്നും സൂചനയുണ്ട്. ആശിഷിന് അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നായികയായി ശ്രേയാ സരണ്‍, കനിഹ എന്നിവരെ പരിഗണിക്കുന്നതായും അറിയുന്നു.

പത്രത്തിന്‍റെ രണ്ടാം ഭാ‍ഗത്തില്‍ പുതിയ സാഹചര്യമനുസരിച്ച് രണ്‍ജി പണിക്കര്‍ ചില നിലപാടുമാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കും. ഇപ്പോള്‍ അദ്ദേഹം ഒരു പത്രത്തിന്‍റെ എം ഡിയാണ്. മാത്രമല്ല, മലയാളത്തിലെ രണ്ടു പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ആക്രമണം സിനിമയിലൂടെ ഉണ്ടായേക്കും. എന്തായാലും തകര്‍പ്പന്‍ ഡയലോഗുകളും സംഘര്‍ഷാത്മകമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഒരു ചിത്രമായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പത്രം, രണ്ജി പണിക്കര്, സുരേഷ് ഗോപി, എന് എഫ് വര്ഗീസ്