കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » കിടപ്പറ രംഗത്തില്‍ ബിപാഷ (Bipasha will do a lovemaking scene with Billy)
അണിയറ
Feedback Print Bookmark and Share
 
IFMIFM
ബോളിവുഡ് സുന്ദരി ബിപാഷ ബസു തന്‍റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഡാനിയല്‍ സില്‍‌വര്‍മാനും തപന്‍ സഹയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിപാഷയുടെ അതിരുകളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്താലാണ് ശ്രദ്ധേയമാകാന്‍ പോകുന്നത്. ഷിമേരാ എന്നാണ് ഈ ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ബില്ലി സെയ്ന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍.

ബില്ലി സെയ്‌ന്‍ ഒരു അമേരിക്കന്‍ ഡോക്ടറായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പ്രത്യേക സാ‍ഹചര്യത്തില്‍ ഡോക്ടര്‍ക്ക് ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇവിടെവച്ച് ബിപാഷ ബസു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഷിമേരയുടെ ഹൈലൈറ്റ്.

ബിപാഷ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്ന സിനിമയായിരിക്കും ഇത്. ബില്ലി സെയ്‌നുമൊത്തുള്ള ഒരു കിടപ്പറ രംഗം ഈ ഹോട്ട് സുന്ദരിക്ക് അന്താരാഷ്ട്രതലത്തില്‍ ആരാധകരെ നേടിക്കൊടുക്കും. ടൈറ്റാനിക്കിലും ഫാന്‍റത്തിലും ബില്ലി സെയ്ന്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിപാഷയുടെ കന്നി കിടപ്പറ രംഗമായിരിക്കും ഈ സിനിമയിലേത്.

മഹാബലേശ്വറും പാഞ്ച്ഗനിയുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ബിപാഷയുടെ അമ്മയായി ശബാന അസ്മി അഭിനയിക്കാന്‍ സാധ്യതയുണ്ട്. അനില്‍ കപൂറും ഈ സിനിമയില്‍ അഭിനയിക്കുമെന്ന് സൂചനയുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബിപാഷ, കിടപ്പറ, ബില്ലി, ഹോളിവുഡ്