കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ‘ഭാഗ്യദേവത’ നേരത്തെ എത്തും (‘Bhagyadevatha’ likely early relaease)
അണിയറ
Feedback Print Bookmark and Share
 
സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രമായ ‘ഭാഗ്യദേവത’ നിശ്ചയിച്ചതിലും നേരത്തെ പ്രേക്ഷകരെ കാണാനെത്തും. മെയ് ആദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രം അവധിക്കാല സീസണും വിഷുവും പരിഗണിച്ച് ഈ മാസം 23ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കേരളത്തിലെ 55 കേന്ദ്രങ്ങളിലായിരിക്കും ഭാഗ്യദേവത എത്തുക.ജയറാമിന്‍റെ മറ്റൊരു ചിത്രമായ സമസ്ത കേരളം പി ഒയും വിഷു റിലീസായി തിയറ്ററുകളിലുണ്ട്.

ഒരേസമയം രണ്ട് ജയറാം ചിത്രങ്ങള്‍ പുറത്തിറങ്ങിയാല്‍ കളക്ക്ഷനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആദ്യ ഭാഗ്യദേവതയുടെ വരവ് അല്‍പ്പം താമസിപ്പിച്ചത്. എന്നാല്‍ അവധിക്കാല സീസണ്‍ പരമാവധി മുതലെടുക്കാനായി ചിത്രം നിശ്ചയിച്ചതിലും നേരത്തെ തന്നെ തിയറ്ററിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

കനിഹ നയികയാകുന്ന ഭാഗ്യദേവത കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ് പറയുന്നത്. കേബിള്‍ ടിവി ഓപ്പറേറ്ററായ ബെന്നിചാക്കോ എന്ന കഥാപാത്രത്തെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അത്യാവശ്യം പ്രാരാബ്‌ധങ്ങളൊക്കെയുള്ള ഒരു ഇടത്തരക്കാരന്‍. എങ്ങനെയും കുറച്ചു പണമുണ്ടാക്കുക എന്നതാണ് അയാളുടെ ലക്‍ഷ്യം.

അങ്ങനെയാണ് വന്‍‌തുക സ്ത്രീധനം വാങ്ങി ഒരു വിവാഹം കഴിക്കാന്‍ ബെന്നി തീരുമാനിക്കുന്നത്. എന്നാല്‍ സ്ത്രീധനക്കാര്യത്തില്‍ പെണ്ണിന്‍റെ വീട്ടുകാര്‍ അവസാനനിമിഷം വാക്കുമാറുന്നു. ഇത് അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഭാഗ്യദേവതയുടെ കഥ.

സ്ത്രീധനം ലഭിച്ചില്ലെങ്കിലും വിവാഹം കഴിച്ച പെണ്‍‌കുട്ടി തന്‍റെ ഭാഗ്യദേവതയാണെന്ന് അയാള്‍ തിരിച്ചറിയുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. രാജേഷ് ജയരാമന്‍റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സത്യന്‍ അന്തിക്കാട് തന്നെയാണ്. വേണു ആദ്യമായി സത്യന്‍ ചിത്രത്തിന് ക്യാമറ ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട് ഭാഗ്യദേവതയ്ക്ക്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഭാഗ്യദേവത സത്യന് അന്തിക്കാട് ജയറാം വിഷു കനിഹ