കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പ്രതീക്ഷകളോടെ കാഞ്ചീവരം
അണിയറ
Feedback Print Bookmark and Share
 
PROPRO
പ്രിയദര്‍ശന്‍ ഈ ഒരു ചിത്രത്തിന് മേല്‍ മാത്രമേ അവകാശവാദം ഉന്നയിക്കുന്നുള്ളൂ. ‘ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഇത് ഒരു കാലഘട്ടത്തിന്‍റെയും ഇന്ത്യന്‍ കമ്യൂണിസത്തിന്‍റെയും ചരിത്രമാണ്’ - പ്രിയന്‍ പറയുന്നു. അതെ, പ്രിയദര്‍ശന്‍റെ സ്വപ്നസാഫല്യമായ ‘കാഞ്ചീവരം’ തിയേറ്ററിലെത്തുകയാണ്. ഈ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാഞ്ചീപുരത്തെ നെയ്ത്തുകാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. പ്രകാശ് രാജും ശ്രേയാ റെഡ്ഢിയും മുഖ്യവേഷങ്ങളില്‍ എത്തിയ കാഞ്ചീവരം തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉജ്ജ്വലമായ ചരിത്രം അവതരിപ്പിക്കുന്നു. നെയ്ത്തുതൊഴിലാളികളുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും ദുരിതങ്ങളും വരച്ചിടുകയാണ് കാഞ്ചീവരം. ആയിരങ്ങള്‍ വിലയുള്ള സാരി നെയ്യുന്നവരാണ് ഈ മേഖലയിലെ ഓരോ തൊഴിലാളിയും. എന്നാല്‍ അത്തരം ഒരു സാരി സ്വന്തമാക്കാനുള്ള ധനം പോലും അവര്‍ക്കുണ്ടാക്കാന്‍ കഴിയുന്നില്ല.

ഒട്ടേറെ വിദേശമേളകളില്‍ ഇതിനകം തന്നെ പ്രദര്‍ശിപ്പിച്ച് ഏറെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റിയ സിനിമയാണ് കാഞ്ചീവരം. 27 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ഈ സിനിമയുടെ ചെലവ് ഒന്നരക്കോടി രൂപയാണ്. പെര്‍സെപ്റ്റ് പിക്ചര്‍ കമ്പനിയും ഫോര്‍ ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എം ജി ശ്രീകുമാറാണ് കാഞ്ചീവരത്തിന്‍റെ സംഗീത സംവിധായകന്‍. കലാസംവിധാനം സാബു സിറിള്‍. പ്രകാശ് രാജിന്‍റെ അനിതരസാധാരണമായ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാഞ്ചീവരം പ്രിയദര്ശന് എം ജി ശ്രീകുമാര് സാബു സിറിള്