കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഭൂതമായി മമ്മൂട്ടി തകര്‍ക്കുന്നു
അണിയറ
Feedback Print Bookmark and Share
 
PROPRO
‘ഈ പട്ടണത്തില്‍ ഭൂത’ത്തിന്‍റെ ചിത്രീകരണം കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു അഭിപ്രായമേയുള്ളൂ - “ഈ സിനിമ കലക്കും!”. അത്ര രസകരമായാണ് മമ്മൂട്ടി ഈ ചിത്രത്തിലെ ഭൂതത്തെ അവതരിപ്പിക്കുന്നത്. വ്യത്യസ്തവും രസകരവുമായ ഒരു വേഷം കിട്ടിയതില്‍ മമ്മൂട്ടിയും ആവേശത്തിലാണ്.

ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ പട്ടണത്തില്‍ ഭൂതത്തിന്‍റെ ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ട്വന്‍റി 20യ്ക്ക് ശേഷം ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. സര്‍ക്കസിലെ ബൈക്ക് അഭ്യാസി ജിമ്മിയായും, ഭൂതമായും മമ്മൂട്ടി എത്തുന്നു.

ശക്തിമാനായ ഭീരുവാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഭൂതം. സ്വന്തം ശക്തിയെക്കുറിച്ച് ഭൂതത്തിനറിയില്ല. സ്വന്തമായി ഒന്നും ചെയ്യാന്‍ ഈ ഭൂതത്തിന് കഴിവില്ല. എന്തു കാര്യവും ആരെങ്കിലും പറഞ്ഞു ചെയ്യിക്കണം. ഈ ഭൂതത്തിന്‍റെ കൂട്ടുകാര്‍ കുട്ടികളാണ്. കുട്ടികളും ഭൂതവും നടത്തുന്ന കുസൃതികളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയായ ജിമ്മിയുടെ രൂപത്തിലാണ് ഭൂതം കറങ്ങി നടക്കുന്നത്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ ജോണി ആന്‍റണി പറയുന്നു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാഫിക്സ് ജോലികള്‍ വേണ്ടിവരുന്ന ചിത്രമാണിത്. വളരെ വിദഗ്ധരായ ടീമാണ് ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത്. ഹൈബ്രൈറ്റ് മൂവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ എസ് ബഞ്ചമിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാവ്യാ മാധവനാണ് ഈ പട്ടണത്തില്‍ ഭൂതത്തിലെ നായിക. കാവ്യ ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്.

ജോണി ആന്‍റണിയും മമ്മൂട്ടിയും സിബി - ഉദയനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായിരുന്നു. കൊച്ചിന്‍ ഹനീഫ, ഇന്നസെന്‍റ്, സലിം‌കുമാര്‍, വിജയരാഘവന്‍, രാജന്‍ പി ദേവ്, സുരാജ് വെഞ്ഞാറമ്മൂട്, ഭീമന്‍ രഘു, ബിന്ദു പണിക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അഴകപ്പനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - രഞ്ചന്‍ ഏബ്രഹാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി ഈ പട്ടണത്തില് ഭൂതം ജോണി ആന്റണി ഉദയ്കൃഷ്ണ സിബി കെ തോമസ്