കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ജോഷിയുടെയും ഹരിഹരന്‍റെയും സുഹൃത്ത്
അണിയറ
Feedback Print Bookmark and Share
 
PROPRO
മലയാളത്തിലെ പ്രശസ്ത സംവിധായകരായ ജോഷിയുടെയും ഹരിഹരന്‍റെയും ഐ വി ശശിയുടെയുമൊക്കെ സുഹൃത്താണ് മോഹനകൃഷ്ണന്‍. നാട്ടുകാരോടൊക്കെ ഇയാള്‍ ഇടയ്ക്കിടെ ഇത് പറയുകയും ചെയ്യും. ഇവരുമായൊക്കെ മോഹനകൃഷ്ണന്‍ ഫോണില്‍ സംസാരിക്കുന്നത് നാട്ടുകാരില്‍ പലരും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉടന്‍ തന്നെ താനൊരു സിനിമ നിര്‍മ്മിക്കുമെന്നാണ് മോഹനകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത്. അതിന്‍റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞത്രേ. ഈ മോഹനകൃഷ്ണനെ വായനക്കാര്‍ക്ക് പരിചയമുണ്ടോ? ഇങ്ങനെയുള്ളവര്‍ എല്ലാ നാട്ടിലും ഉണ്ടാകും.

എന്തായാലും മേല്‍‌പ്പറഞ്ഞ മോഹനകൃഷ്ണന്‍ എന്ന കഥാപാത്രം ഒരു സിനിമയിലേതാണ്. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന മലയാളി എന്ന ചിത്രത്തില്‍ സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. മുരളി അവതരിപ്പിക്കുന്ന വിശ്വനാഥ മേനോന്‍ എന്ന കഥാപാത്രത്തിന്‍റെ അനന്തരവനാണ് മോഹനകൃഷ്ണന്‍.

മോഹനകൃഷ്ണന്‍റെ ഈ വമ്പുപറച്ചിലിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. എങ്ങനെയും അമ്മാവന്‍റെ മകളായ മീരയുടെ മനസില്‍ ഒരു സ്ഥാനം പിടിച്ചുപറ്റുക.

മാനസം, നക്ഷത്രങ്ങള്‍ പറയാതിരുന്നത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന മലയാളിയില്‍ കലാഭവന്‍ മണിയാണ് നായകന്‍. ജെ പള്ളാശ്ശേരിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജോഷി ഹരിഹരന് സലിം കുമാര് സുധേഷ് മുരളി