ശ്രീനിവാസനും മകന്‍ വിനീതും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് മകന്‍റെ അച്ഛന്‍. അച്ഛനും മകനുമായിത്തന്നെയാണ് ഇരുവരും വേഷമിടുന്നത്. ഈ വാര്‍ത്തയുടെ ചൂടാറും മുന്‍പേ മറ്റൊരു അച്ഛനും മകനും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുകയാണ്. തിലകനും ഷമ്മിയുമാണോ, ജഗന്നാഥവര്‍മയും മനുവര്‍മയുമാണോ എന്നൊന്നും ആലോചിച്ച് തലപുകയ്ക്കേണ്ട. സാക്ഷാല്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലുമാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് വരുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘സാഗര്‍ ഏലിയാസ് ജാക്കി - റീലോഡഡ്’ എന്ന സിനിമയിലാണ് മോഹന്‍ലാലും പ്രണവും ഒരുമിച്ച് അഭിനയിക്കുന്നത്. അധോലോകനായകന്‍ സാഗറായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോല്‍ മകന്‍ അധോലോകത്തിന്‍റെ രാജകുമാരനാണ്. അധോലോകത്തിലെ കുട്ടിസംഘത്തിന്‍റെ തലവന്‍.
ഇരുവരും ഒരുമിച്ച് ഒരു സീനില്‍ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ ദിവസം ദുബായില്‍ വച്ച് ചിത്രീകരിച്ചു. ഒരു പാതയില്‍ എതിര്‍ദിശയില്‍ ഇരുവരും നടന്നു വരികയും പരസ്പരം മറികടന്നു പോയശേഷം ഇരുവരും തിരിഞ്ഞു നോക്കുകയും ചെയ്യുന്ന രംഗം. രണ്ടു പേരുടെയും കണ്ണുകള്‍ ഒരു നിമിഷം ഉടക്കുന്നു. ത്രില്ലടിപ്പിക്കുന്ന ഈ രംഗം അമല്‍ നീരദ് തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്.
ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മുന്‍പ് പ്രണവ് അഭിനയിച്ചിരുന്നു. പക്ഷേ ആ ചിത്രത്തില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്‍റെ കുട്ടിക്കാലമാണ് ആ ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചത്.
ഈ വര്‍ഷം മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് പ്രതീക്ഷയാണ് സാഗര്‍ ഏലിയാസ് ജാക്കി - റീലോഡഡ്. ആശീര്‍വാദിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ എസ് എന് സ്വാമി. ഭാവനയാണ് നായിക.