കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പാറിപ്പറക്കുന്ന വെള്ളത്തൂവലുകള്‍
അണിയറ
Feedback Print Bookmark and Share
 
വെള്ളത്തൂവല്‍ പോലെ പാറിക്കളിക്കുന്ന കൌമാരമനസുകളുടെ കഥയുമായാണ് ഇത്തവണ ഐ വി ശശി വരുന്നത്. കൌമാരക്കാരുടെ കൌശലങ്ങളും കൊച്ചു കൊച്ചു തെറ്റുകളും അംഗീകരിക്കാനാകാത്ത ഒരു സമൂഹത്തിന് നേരെയാണ് വെള്ളത്തൂവല്‍ പറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. വന്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന ലേബലുള്ള ഐ വി ശശി ഇത്തവണ ഈ ചെറു ചിത്രവുമായി എത്തുന്നത് കഥയിലുള്ള വിശ്വാസം കൊണ്ടാണ്. ജോണ്‍ പോളാണ് വെള്ളത്തൂവലിന് തിരക്കഥയൊരുക്കുന്നത്.

കൌമാരക്കാരുടെ കഥ പറയുന്ന ചിത്രം എന്നു കേള്‍ക്കുമ്പൊഴേ ഒരു മുന്‍‌വിധി മനസില്‍ തെളിയും. ഇതൊരു പ്രണയ ചിത്രമായിരിക്കുമെന്ന്. എന്നാല്‍, ഈ സിനിമ പ്രണയം പറയുന്ന സാധാരണ ചിത്രമല്ല. ഇതിലെ നായക - നായികാ കഥാപാത്രങ്ങള്‍ പറയുന്നത് തങ്ങള്‍ പ്രണയിക്കുന്നതേയില്ല എന്നാണ്. എങ്കിലും അവര്‍ക്ക് ഒളിച്ചോടേണ്ടി വരുന്നു. സമൂഹത്തിന് മുന്നില്‍ തെറ്റുകാരെപ്പോലെ നില്‍ക്കേണ്ടി വരുന്നു.

ഗോള്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ രജിത് മേനോനാണ് വെള്ളത്തൂവലിലെ നായകന്‍. ആകാശഗോപുരത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയ നിത്യയാണ് രജിത്തിന് നായികയാകുന്നത്.

അതിരാത്രം എന്ന ചിത്രത്തിന് ശേഷം ഐ വി ശശിക്കു വേണ്ടി ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി വെള്ളത്തൂവലിനുണ്ട്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. രാജു നിര്‍മ്മിക്കുന്ന ഈ സിനിമ അനുഗ്രഹ ആര്‍ട്സ് വിതരണത്തിനെത്തിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഐ വി ശശി വെള്ളത്തൂവല് ഗോള് രജിത് ജോണ്പോള്