തുടരെ തുടരെയുള്ള പരാജയങ്ങള്‍ മറികടക്കാന്‍ സംവിധായന്‍ പ്രമേദ് പപ്പന്‍ ‘മുസാഫിറു’മായി എത്തുന്നു.
വജ്രം, തസ്‌കരവീരന്‍, എബ്രഹാം ലിങ്കണ്‍ തുടങ്ങിയ വന്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് റഹ്മാനെ നായകനാക്കി പപ്പന്‍ ‘മുസാഫിര്‍’ എന്ന ബിഗ്‌ബജറ്റ് ചിത്രം ഒരുക്കുന്നത്.
റഹ്മാന് മലയാളത്തിലേക്ക് വന്‍ തിരിച്ചു വരവ് ഒരുക്കുന്ന ചിത്രമായിരിക്കും മുസാഫിര്‍. തെന്നിന്ത്യയില്‍ ശ്രദ്ധനേടിയ മലയാളി സുന്ദരി മമ്‌ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക.
മലയാളത്തിള്‍ ശ്രദ്ധിക്കപ്പെടുന്ന തമിഴ് നടന്‍ ബാല മുസാഫിറില്‍ ശ്രദ്ധേയമായ ഒരു കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ സംഗീതത്തിനും പ്രാധാന്യമുണ്ട്. എം ജി രാധാകൃഷ്‌ണനും ഔസേപ്പച്ചനും ചേര്‍ന്ന് ആറ് ഗാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. യൂസഫ് ലെന്‍സ്‌മാനാണ് ഛായാഗ്രാഹണം.
ഇന്‍ഡിസ് ക്രിയേഷന്‍സിന് വേണ്ടി സുനീര്‍ ഹംസയാണ് സിനിമ നിര്‍മ്മിക്കുന്നത്.