കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » വിജയരാഘവന്‍ നായകനാകുന്നു
അണിയറ
Feedback Print Bookmark and Share
 
PROPRO
ഇരുപത്തിയഞ്ച്‌ വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനിടെ വിജയരാഘവന്‍ നായകനാകുന്നു.

ഇരുനൂറിലധികം സിനിമകളില്‍ വില്ലന്‍-സ്വഭാവനടന്‍ വേഷങ്ങളില്‍ കഴിവ്‌ തെളിയിച്ച നടന്‍ നായകനാകുന്നത്‌ നവാഗതനായ ഹരിനാരായണന്‍റെ ‘നന്തുണി’ എന്ന എന്ന ചിത്രത്തിലൂടെയാണ്‌.

വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടിരുന്ന വിജയരാഘവന്‌ പുതിയ മുഖം നല്‌കിയ ചിത്രമായിരുന്നു ജയരാജിന്‍റെ ‘ദേശാടനം’. വിജയരാഘവന്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്ര ഏറെ പുരസ്‌കാരങ്ങളും നേടിയിരുന്നു.

മുപ്പതുകളിലെ കേരളത്തെയാണ്‌ സിനിമയില്‍ ചിത്രീകരിക്കുന്നത്‌. പകര്‍ച്ചവ്യാധി പടരുന്ന ഗ്രാമത്തെ രക്ഷിക്കുന്ന വൈദ്യന്‍റെ വേഷത്തിലാണ്‌ വിജയരാഘവന്‍ അഭിനയിക്കുന്നത്‌.

സായ്‌ കുമാര്‍, കലാശാല ബാബു, ഇന്ദ്രന്‍സ്‌, മിഥുന തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

മലയാള നാടക ആചാര്യനായ എന്‍ എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ നാടകരംഗത്തും ഇപ്പോള്‍ സജീവമാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജയരാജിന്റെ ‘ദേശാടനം’ വിജയരാഘവന് നടന് ‘നന്തുണി’