ആയില്യ നിവേദയായി

തെന്നിന്ത്യന്‍ സിനിമയിലേക്ക് മലയാളി സുന്ദരിമാരുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് നാളേറെയായി, ഇപ്പോള്‍ തെന്നിന്ത്യ ഭരിക്കുന്ന സുന്ദരിമാരെല്ലാം കേരളത്തില്‍ നിന്നുള്ളവരാണ്.ഒരു ചിത്രം മാത്രം സ്വന്തം പേരിലുള്ള ആയില്യയും തെന്നിന്ത്യയിലേക്ക്‌കുടിയേറുകയാണ്. വി കെ പ്രകാശിന്റെ ‘പോസിറ്റീവി’ലൂടെ അവതരിച്ച ആയില്യയുടെ കന്നിച്ചിത്രം ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.‘സുബ്രഹ്മണ്യപുര’ത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ച സുമുദ്ര കനി സംവിധാനം ചെയ്യുന്ന ‘നാടോടി’യിലൂടെയാണ് ആയില്യ തമിഴില്‍ അവതരിക്കുന്നത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്ന് നിവേദ എന്ന പുതിയ പേര് സ്വീകരിച്ചാണ് സുന്ദരി തമിഴില്‍ എത്തുന്നത്.സിനിമയുടെ ചിത്രീകരണം രാജപാളയത്ത് ആരംഭിച്ചു. ‘സുബ്രഹ്മണ്യപുര’ത്തിന്റെ സംവിധായകന് ശശികുമാറാണ് സിനിമയിലെ നായകന്‍. നാല് സുഹൃത്തുക്കളുടെ പ്രണയ ജീവിതം ആണ് സിനിമയുടെ പ്രമേയം. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍