താഹയുടെ 'ഹൈലേസ'യിലൂടെ കോമഡിയില്‍ വീണ്ടും ഭാഗ്യം തേടുന്ന സുരേഷ് ഗോപി യൂണിഫോമില്ലാത്ത പൊലീസുകാരനായി വരുന്നു.
സ്ഥിരം പൊലീസ് വേഷങ്ങളിലല്‍ നിന്ന് വ്യത്യസ്ഥമായ വേഷമാണ് 'റിങ്ങ്‌ടോണ്‍' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോസ്ഥനെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
തൃശൂര്‍, ഏറണാകുളം ഭാഗങ്ങളില്‍ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നവാഗതനായ അജ്‌മല്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സതീഷും അറാഫത്തും ആണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹണം ബിജോയിസ്.
തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി സുന്ദരി മേഘ നായര്‍ ആണ് സിനിമയിലെ നായിക. തീര്‍ത്തും കാലികമായ പ്രമേയമാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകന്‍ അജ്‌മല്‍ പറയുന്നു.