മലായളത്തില്‍ വീണ്ടും ഒരു 'മാമാട്ടികുട്ടിയമ്മ തരംഗം' ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്‍കാല സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഫാസില്‍.
'വിസ്‌മയതുമ്പത്തിന്' ശേഷം ഫാസില്‍ തിരുച്ചു വരുന്നത് ദിലീപുമൊത്തുള്ള കുടുംബ കോമഡിയിലൂടെയാണ്.
ബേബി ശാലിനിയെ ‘മാമാട്ടികുട്ടിയമ്മ‘യിലൂടെ കേരളീയര്‍ക്ക് പ്രിയങ്കരിയാക്കിയ ഫാസില്‍ പുതിയ ചിത്രത്തില്‍ ബേബി നിവേദിതക്ക് മികച്ച വേഷമാണ് നല്‌കിയിരിക്കുന്നത്.
ദിലീപിന്‍റെ മകളുടെ വേഷത്തിലാണ് ബേബി നിവേദിത എത്തുന്നത്. അച്ഛനും അമ്മയും മകളും അടങ്ങിയ കുടുംബത്തിന്‍റെ ജീവിതം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാനാണ് ഫാസില്‍ ശ്രമിക്കുന്നത്.
തെന്നിന്ത്യയില്‍ നിരവധി പുതുമുഖങ്ങളെ സമ്മാനിച്ചിട്ടുള്ള ഫാസില്‍ ദിലീപ് ചിത്രത്തിലൂടെ അശ്വതി എന്ന പുതിയ നായികയെ കൂടി അവതരിപ്പിക്കുകയാണ്. എറണാകുളം സെന്‍റ് തെരേസാസ് കോളെജില്‍ നിന്നാണ് ഫാസില്‍ ആശ്വതിയെ കണ്ടെത്തിയത്.
വൈക്കം, ചാലക്കുടി ഭാഗങ്ങളില്‍ സിനിമുയടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘മോസസ് ബി സാമുവല്‍’ എന്ന പേരാണ് ഫാസില്‍ സിനിമക്ക് ആദ്യം നല്‌കിയിരുന്നത്.
ചിത്രം ക്രിസമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.