വിനയന്റെ ‘നാളൈ നമതേ’

സംവിധായകന്‍ വിനയനെതിരെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വാളോങ്ങി നില്‍ക്കേ വിവാദനായകന്‍ തമിഴ് സിനിമയിലേക്ക് കാലുമാറ്റി ചവിട്ടുന്നു. ജനസേവ ശിശുഭവന്‍ മേധാവി ജോസ് മാവേലി നിര്‍മ്മിക്കുന്ന വിനയന്‍ ചിത്രം ഇനി തമിഴിലായിരിക്കും ഇറങ്ങുക.‘നാളൈ നമതേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മലയാളത്തിലെ ബാലതാരം സനൂഷ നായികയാകുന്നു. എം ജി ആറിന്‍റെ ഹിറ്റ് ചിത്രത്തിന്‍റെ പേരുമായി ഇറങ്ങുന്ന ചിത്രം തമിഴ് മക്കള്‍ സ്വീകരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിനയന്‍.തെരുവില്‍ അലഞ്ഞു തിരിഞ്ഞു ജീവിക്കേണ്ടി വരുന്ന കുട്ടികളുടേയും സ്വന്തമായി ഭൂമിയും വീടുമില്ലാത്തവരുടേയും സിനിമയാണ് ‘നാളൈ നമതേ’ എന്ന് സംവിധായകന്‍ പറയുന്നു.സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നു. അനാഥകുട്ടികളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ ജനസേവ ശിശുഭവന്‍ സിനിമ നിര്‍മ്മിക്കുന്നത് വന്‍ വിവാദമായിരുന്നു.എന്നാല്‍, തെരുവിലെ കുട്ടികളുടെ ജീവിതം ജനങ്ങളുടെ മുന്നില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗമായാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് ജോസ് മാവേലി പറയുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍