കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഐ എം വിജയന്‍ വീണ്ടും വരുന്നു
അണിയറ
Feedback Print Bookmark and Share
 
വിജയന്‍
PROPRO
ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത്‌ ഐ എം വിജയന്‍ വെള്ളിത്തിരയിലും തിളങ്ങുമെന്ന്‌ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്‌. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊല്ലേണ്ടി വരുന്നവന്‍റെ പശ്ചാത്താപം ‘ശാന്ത’ത്തില്‍ വിജയന്‍ മികച്ച അനുഭവമാക്കിയിരുന്നു.

സംവിധായകന്‍ ജയരാജിന്‌ ഒപ്പമുള്ള അരങ്ങേറ്റം വെള്ളിത്തിരയില്‍ വീണ്ടും നിരവധി അവസരങ്ങള്‍ വിജയന്‌ സമ്മാനിച്ചു. തന്നെ കുറിച്ച്‌ ചിത്രീകരിച്ച ‘കാലാഹിരണ്‍’ എന്ന ഡോക്യുമെന്ററിയില്‍ ആയിരുന്നു അതിന്‌ മുമ്പ്‌ വിജയന്‍ അഭിനയിച്ചിരുന്നത്‌.

‘ശാന്ത’ത്തിലെ നായക വേഷത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക്‌ വിജയന്‍ ക്ഷണിക്കപ്പെട്ടു. ‘ആകാശത്തിലെ പറവകള്’‍, ‘ക്വട്ടേഷന്‍’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലാണ്‌ വിജയന്‍ എത്തിയത്‌. ‘തിമിര്‌’ എന്ന തമിഴ്‌ ചിത്രത്തിലെ പ്രധാന വില്ലനായിട്ടും വിജയന്‍ അഭിനയിച്ചു.

സിനിമയില്‍ നിന്നും വീണ്ടും കളിക്കളത്തിലെ തിരക്കിലേക്ക്‌ മടങ്ങിയെങ്കിലും വിജയന്‍ അഭിനയ ഗുരുവിന്‍റെ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചു വരുന്നു. ജയരാജ്‌ സംവിധായകന്‍ രഞ്‌ജിത്തിനെ നായകവേഷത്തില്‍ അവതരിപ്പിക്കുന്ന ‘ഗുല്‍മോഹറില്‍’ പ്രധാന കഥാപാത്രത്തെയാണ്‌ വിജയന്‍ അവതരിപ്പിക്കുന്നത്‌.

എണ്‍പതുകളിലെ കാമ്പസ്‌ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ ഒരു ആദിവാസി വിദ്യാര്‍ത്ഥിയെയാണ്‌ വിജയന്‍ അവതരിപ്പിക്കുന്നത്‌. അടിയന്തിരാവസ്ഥ കാലത്ത്‌ നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ്‌ ജയരാജ്‌ സിനിമയില്‍ ചിത്രീകരിക്കുന്നത്‌.

‘ഗുല്‍മോഹര്‍’ ഉടന്‍ തീയേറ്ററുകളില്‍ എത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഐ എം വിജയന്‍ വീണ്ടും വരുന്നു ‘ശാന്ത’ത്തില്‍ വിജയന്‍ ‘കാലാഹിരണ്‍’ ‘ആകാശത്തിലെ പറവകള്’‍ ‘ക്വട്ടേഷന്‍’ ‘തിമിര്‌’ എന്ന തമിഴ്‌ ജയരാജ്‌ സംവിധായകന്‍ രഞ്‌ജിത്തിനെ ഗുല്‍മോഹര്‍’ ഉടന്‍