രാമായണകഥയുമായ് മണിരത്‌നം

'
ദളപതി'യിലൂടെ തെന്നിന്ത്യയില്‍ മഹാഭാരത കഥപറഞ്ഞ മണിരത്‌നം ഇനി ബോളിവുഡില്‍ രാമായണകാവ്യം രചിക്കും. അനില്‍ അംബാനിയുടെ റിലയന്‍സ് എന്‍റര്‍ടെയ്‌റ്റ്‌മെന്റുമായി 120കോടിയുടെ കരാറിലാണ് മണിരത്‌നം ഒപ്പിട്ടിരിക്കുന്നത്.മണിരത്‌നത്തിന്‍റെ ബോളിവുഡ് രാമായണ വ്യാഖ്യാനത്തിലൂടെ അഭിഷേക് ബച്ചനും ഐശ്വര്യറായിയും വീണ്ടും ഒന്നിക്കും. ഹിന്ദി കൂടാതെ തമിഴ് , തെലുങ്ക് ഭാഷകളിലും ചിത്രം ഇറങ്ങും. ഹിന്ദി ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ നായകനാണെങ്കില്‍ തെന്നിന്ത്യന്‍ പതിപ്പില്‍ വിക്രമായിരിക്കും പ്രധാന വേഷത്തില്‍ എത്തുക. ഹിന്ദി പതിപ്പില്‍ ഉപകഥാപാത്രമായി വിക്രം വരുമ്പോള്‍ അതേ വേഷം തെന്നിന്ത്യന്‍ പതിപ്പില്‍ അഭിഷേക് ബച്ചന്‍ തന്നെ ചെയ്യും. രണ്ടു പതിപ്പിലും ഐശ്വര്യ തന്നെയാണ് നായിക. നടന്‍ ഗോവിന്ദയുടെ ചിത്രത്തില്‍ ഉണ്ടാകും.കാരക്കുടിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മധ്യപ്രദേശിലും ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുമെന്നറിയുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്മഹാഭാരതത്തില് കര്‍ണ്ണനും ദുര്യോദനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ ദളപതി തെന്നിന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. രജനിയും അരവിന്ദ് സാമിയും മമ്മൂട്ടിയും ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍