നടന്‍ ദിലീപിന് ആശ്വസിക്കാം, ഒടുവില്‍ ‘ട്വന്‍റി20’ ചിത്രീകരണം പൂര്‍ത്തിയാകുന്നു. താരസംഘടനയായ അമ്മക്ക് വേണ്ടി ദിലീപ് നിര്‍മ്മിക്കുന്ന ട്വന്‍റി20യുടെ ചിത്രീകരണം താരരാജാക്കന്മാര്‍ക്ക് ഇടയിലെ ഈഗോ പ്രശ്‌നം മൂലം നീണ്ടു പോകുകയായിരുന്നു.
മലയാളത്തിലെ ഏറ്റവും വലിയ പണംമുടക്കി ചിത്രമായ ട്വന്‍റി20യുടെ ക്ലൈമാക്‌സ് ചിത്രീകരണം അങ്കമാലിക്ക് അടുത്താണ് പുരോഗമിക്കുന്നത്. ക്ലൈമാക്‌സിലെ അത്യുഗ്രന്‍ സ്‌റ്റണ്ട് ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റണ്ട് സംവിധായകനായ സ്റ്റണ്ട് ശിവയാണ് ക്ലൈമാക്‌സ് ഒരുക്കുന്നത്. തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ വിലകൂടിയ താരമാണ് സ്റ്റണ്ട് ശിവ. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍കൊള്ളുന്നതാണ് ട്വന്‍റി20യുടെ ക്ലൈമാക്‌സ്.
മമ്മൂട്ടി, സുരേഷ് ഗോപി, സുരേഷ് ഗോപി, ദിലീപ്, ജയറാം, സിദ്ധിക്, മനോജ് കെ ജയന്‍ തുടങ്ങിയവരെല്ലാം ക്ലൈമാക്‌സ് സ്‌റ്റണ്ടില്‍ ഉണ്ട്. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യം കൊടുത്തുള്ള ആക്ഷന്‍ രംഗങ്ങളാണ് ശിവ ഒരുക്കുന്നത്.
ഈ താരങ്ങളെല്ലാം ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. അഞ്ച് കാമറകള്‍ ഉപയോഗിച്ചാണ് ഛായാഗ്രാഹകന്‍ പി സുകുമാരന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്.
സിനിമയുടെ അവസാന ഭാഗത്തെ ഒരു ഗാനവും ഒരു സീന്‍ ഒഴികെയുള്ള ക്ലൈമാക്‌സ് രംഗങ്ങളും ഈ ഷെഡ്യുളില്‍ ചിത്രീകരിക്കുമെന്ന് സംവിധായന്‍ ജോഷി പറഞ്ഞു.
ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ചിത്രം ഓണത്തിന് തിയേറ്ററില്‍ എത്തും
|