കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » സാഗര്‍ ഏലിയാസ്‌ ജാക്കി വരുന്നു !
അണിയറ
Feedback Print Bookmark and Share
 
ലാല്‍
PROPRO
മലയാളി പ്രേക്ഷകരെ ഒരിക്കല്‍ ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ച ആന്‍റിഹീറോ ആയിരുന്നു മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ്‌ ജാക്കി. ‘ഇരുപതാം നൂറ്റാണ്ടി’ലെ ഈ അധോലോക നായകന്‍ പിന്നീട്‌ വന്ന സൂപ്പര്‍ ലാല്‍ രൂപങ്ങളുടെ എല്ലാം ആദിരൂപമായിരുന്നു.

മോഹന്‍ലാലിന്‍റെ അഭിനയ ജീവിത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’‌. പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ‘ഇരുപതാം നൂറ്റാണ്ടി’ലെ സാഗര്‍ ഏലിയാസ്‌ ജാക്കി മലയാളത്തിലേക്ക്‌ തിരിച്ചു വരുന്നു.

‘ബിഗ്‌ ബി’ഒരുക്കിയ അമല്‍ നീരദാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയെ പുന:രവതരിപ്പിക്കുന്നത്‌. ‘ഇരുപതാം നൂറ്റാണ്ടി’ന്‍റെ രണ്ടാം ഭാഗം അടിപ്പടങ്ങളുടെ സ്ഥിരം സംവിധായകനായ ഷാജി കൈലാസ്‌ ചെയ്യുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്‌. ‘ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌’ എന്ന്‌ ചിത്രത്തിന്‌ പേരും ഇട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ വച്ച്‌ ഷാജി ചെയ്‌ത ‘അലിഭായി’ പൊട്ടിയതോടെ ഈ നീക്കം ഉപേക്ഷിക്കപ്പെട്ടു എന്നാണ്‌ അറിയുന്നത്‌.

‘ബിഗ്‌ ബി’യുടെ വിജയത്തിന്‌ ശേഷം അമല്‍ നീരദിന്‍റെ അടുത്ത ചിത്രത്തിനും മമ്മൂട്ടി ഡേറ്റ്‌ നല്‌കിയിരുന്നു. എന്നാല്‍ ഇക്കുറി മോഹന്‍ലാലിനെ പരീക്ഷിക്കാനാണ്‌ അമല്‍ തയ്യാറെടുക്കുന്നത്‌. കുറ്റാന്വേഷക സിനിമകളുടെ സ്ഥിരം രചയിതാവായ എസ്‌ എന്‍ സ്വാമിയാണ്‌ ചിത്രത്തിന്‍റെ തിരക്കഥ.

ആശിര്‍വാദ്‌ ഫിലിസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്‌ ‘ഇരുപതാം നൂറ്റാണ്ടി’ന്‍റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്‌. സിനിമയുടെ പേരിനെ കുറിച്ച്‌ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സാഗര്‍ ഏലിയാസ്‌ ജാക്കി വരുന്നു ! ‘ബിഗ്‌ ബി’ഒരുക്കിയ അമല്‍ നീരദാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയെ മോഹന്‍ലാലിന്‍റെ ഷാജി കൈലാസ്‌ മമ്മൂട്ടി ആശിര്‍വാദ്‌ ഫിലിസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍