കാമ്പസുകളില്‍ ഗുല്‍മോഹര്‍ പൂക്കാന്‍ സമയമായില്ല, പക്ഷെ വെള്ളിത്തിരയില്‍ ഓഗസ്റ്റ് 22 ‘ഗുല്‍മോഹര്‍’ പൂത്തിറങ്ങും. തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും നാടകക്കാരനുമായ രഞ്‌ജിത്ത് നായകനാകുന്ന ജയരാജ് ചിത്രം രാഷ്ട്രീയം കാമ്പസുകളെ ഇളക്കിമറിച്ച എണ്‍പതുകളിലേക്കുള്ള മടക്കയാത്രയായിരിക്കും.
കൊച്ചിയില്‍ അരങ്ങേറിയ ചിത്രത്തിന്‍റെ പ്രിവ്യു മികച്ച പ്രതകരണമാണ് സൃഷ്ടിച്ചത്. കാമ്പസ് രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായ ഇന്ദുചൂഡന്‍ എന്ന നായക കഥാപാത്രത്തെയാണ് രഞ്‌ജിത്ത് അവതരിപ്പിക്കുന്നത്. നരസിംഹത്തില്‍ രഞ്‌ജിത്ത് സൃഷ്ടിച്ച മോഹന്‍ലാല്‍ കഥാപാത്രമായ ഇന്ദുചൂഡനുമായി ‘ഗുല്‍മോഹറി’ന് യാതൊരു ബന്ധവും ഇല്ല.
കാമ്പസിലെ രാഷ്ട്രീയക്കാരനെയും ഇരുപത് വര്‍ഷത്തിന് ശേഷമുള്ള ഇന്ദുചൂഡനെയുമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇന്ദുചൂഡന്‍റെ ജീവിതത്തിലെ രണ്ടു സ്‌ത്രീകളെ കുറിച്ചും സിനിമ പറയുന്നു. മീര വാസുദേവും, പുതുമുഖം മീനുവും ആണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാമ്പസുകളില്‍ പ്രണയവും രാഷ്ട്രീയവും സത്യസന്ധതയോടെ നിലനിന്ന കാലഘട്ടമാണ് ‘ഗുല്‍മോഹറി’ല്‍ ആവിഷ്‌കരിക്കുന്നതെന്ന് സംവിധായകന്‍ ജയരാജ് പറയുന്നു.