പ്രധാന താള്‍ > വിനോദം > സിനിമ > അണിയറ > ഹാജി മസ്‌താന്‍ വീണ്ടും വരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹാജി മസ്‌താന്‍ വീണ്ടും വരുന്നു  Search similar articles
അധോലോകം എല്ലാ കാലവും സിനിമക്കാരുടെ പ്രിയപ്പെട്ട വിഷയമാണ്‌. മുംബൈ അധോലകത്തെ ഫലപ്രദമായി വെള്ളിത്തിരിയില്‍ ഉപയോഗിച്ചിട്ടുള്ളത്‌ രാം ഗോപാല്‍ വര്‍മ്മയാണ്‌. ആധുനിക അധോലകത്തെയായിരുന്നു വര്‍മ്മ ചിത്രീകരിച്ചതെങ്കില്‍ എഴുപതുകളിലേയും എണ്‍പതുകളിലേയും അധോലകം ഇതാ വെള്ളിത്തിരിയില്‍ പുനര്‍ജനിക്കുന്നു.

‘ഒണ്‍സ്‌ അപ്‌ ഓണ്‍ എ ടൈം ഇന്‍ മൂംബൈ’ എന്ന ചിത്രവുമായി എത്തുന്നത്‌ മിലന്‍ ലുത്ര ആണ്‌. സുനില്‍ ഷെട്ടിയുടെ പോപ്പ്‌കോണ്‍ എന്റര്‍ടെയ്‌മെന്റും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

സഞ്‌ജയ്‌ ദത്ത്‌, അജയ്‌ ദേവഗണ്‍, ഇമ്രാന്‍ ഹാഷ്‌മി എന്നിവരെ സംവിധായകന്‍ സമീപിച്ചു എന്നാണ്‌ വാര്‍ത്ത‍. മുംബൈ അധോലക രാജക്കന്മാരുടെ വേഷമാണ്‌ ഇവര്‍ക്കായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

അധോലോക രാജാവ്‌ ഹാജി മസ്‌താനെയായിരിക്കും അജയ്‌ ദേവഗണ്‍ അവതരിപ്പിക്കുക. ദാവൂദ്‌ ഇബ്രാഹിമിന്‍റെ യൗവ്വനകാലം അവതരിപ്പിക്കുക ഇമ്രാന്‍ ഹാഷ്‌മിയായിരിക്കും.

സിനിമയുടെ തിരക്കഥയും കഥയും ലുത്രയാണ്‌ തയ്യാറാക്കുന്നത്‌. ഈവര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ ആരംഭിക്കുമെന്നറിയുന്നു.

മുംബൈ അധോലോകത്തിലെ ആദ്യകാലദാദയായിരുന്ന ഹാജി മസ്‌താന്‍ ബോളിവുഡിലും കൈവച്ചിരുന്നു. അമിതാഭ്‌ ബച്ചന്‍റെ ‘ദീവാര്‍ ’ഹാജി മസ്‌താന്‍റെ ജീവിത്തില്‍ നിന്ന്‌ പ്രചോദനമുള്‍കൊണ്ട്‌ നിര്‍മ്മിച്ച സിനിമയായിരുന്നു.

മണിരത്‌നം സംവിധാനം ചെയ്‌ത കമലാഹാസന്‍ ചിത്രം ‘നായകന്‍’ മൂബൈ അധോലോക രാജാവ്‌ വരദരാജ മുതലിയാരെ അധികരിച്ചുള്ളതായിരുന്നു.
കൂടുതല്‍
പാവം ജയറാം വില്ലനായി !
‘കുശേലന്‍ ‘ വൈകും ?
ദേവാനന്ദിന് സിനിമപ്രണയം തീരുന്നില്ല
‘ജയിലു’മായ് മധുര്‍ ഭണ്ഡര്‍ക്കര്‍
‘കളേഴ്സു’മായ് ദിലീപ്
രഞ്ജിത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നു