പ്രധാന താള്‍ > വിനോദം > സിനിമ > അണിയറ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘മായാരാവണ’വേഷത്തില്‍ ശോഭന  Search similar articles
‘മായാരാവണ’വേഷത്തില്‍ ശോഭന
PROPRO
രാവണനെ നായകനാക്കി രാമായണത്തിന്‌ പുതിയ ഭാഷ്യം ചമയ്‌ക്കുന്ന തിരക്കിലാണ്‌ ശോഭന. കഥാപാത്ര സൃഷ്ടിയില്‍ രാമനെ പോലും നിഷ്‌പ്രഭനാക്കുന്ന രാവണനെ നൃത്തച്ചുവടുകളിലൂടെ അരങ്ങില്‍ എത്തിക്കുകയാണ്‌ ശോഭനയുടെ ദൗത്യം.

ഇന്ത്യന്‍ ഐതീഹ്യങ്ങളെ പടിഞ്ഞാറന്‍ രാജ്യങ്ങളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷില്‍ പാഠഭേദം ഒരുക്കിയാണ്‌ ‘മായാരവണന്‍’ എന്ന നൃത്ത ശിലപം അവതരിപ്പിക്കുന്നത്‌. ചെന്നൈ മ്യൂസിക്‌ അക്കാദമിയില്‍ 18 ന്‌ നടക്കുന്ന ‘മായാരാവണ’ന്‍റെ അവതരണം വലിയ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്‌ ശോഭന.

‘മായാരാവണ’നില്‍ തന്നെ സംബന്ധിക്കുന്ന എല്ലാമുണ്ടെന്ന്‌ ശോഭന പറയുന്നു. “നൃത്തം, സിനിമ, അഭിനയം എല്ലാമുണ്ട്‌ മായാരാവണനില്‍, രാവണന്‍ കേന്ദ്രകഥാപാത്രമായി രാമായണ കഥയെ പുനരാവിഷ്‌കരിക്കുന്നു. കഥാപാത്രങ്ങളുടെ ഇംഗ്ലീഷ്‌ സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നത്‌ ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗത്ഭരാണ്‌.”

നാടകത്തിലും സിനിമയിലും ആചാര്യപരിവേഷമുള്ള നസറുദ്ദീന്‍ ഷാ ആണ്‌ രാവണന്‌ ശബ്ദം നല്‌കുന്നത്‌. ജാക്കിഷെറോഫ്‌ ദശരഥനാകുന്നു മിലിന്ദ്‌ സോമനാണ്‌ രാമന്‍, സുഹാസിനി മണിരത്‌നം, രേവതി, രോഹിണി, തബു തുടങ്ങിയ താരനിരയുടെ ശബ്ദസാന്നിധ്യവും മായാരാവണനില്‍ ഉണ്ട്‌.

ഹനുമാന്‌ ശബ്ദം നല്‌കുന്നതിനായി നടന്‍ മോഹന്‍ലാലിനെയാണ്‌ ശോഭന സമീപിച്ചിരുന്നത്‌. തിരക്കുകള്‍ കാരണം അദ്ദേഹത്തിന്‌ മയാരാവണനുമായി സഹകരിക്കാന്‍ കഴിഞ്ഞില്ല, പകരം ശോഭന തന്നെയാണ്‌ ഹനുമാന്‌ ശബ്ദം നല്‌കിയിരിക്കുന്നത്‌. മായാരാവണന്‍റെ സാക്ഷാത്‌കാരവും നൃത്തസംവിധാനവും എല്ലാം ശോഭന തന്നെയാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ 36 നഗരങ്ങളില്‍ മായരാവണന്‍ ഇതിനോടകം അരങ്ങേറിയിട്ടുണ്ട്‌. ഇന്ത്യന്‍ നഗരങ്ങളിലും മായാരാവണനുമായി യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ്‌ ശോഭന.

നൃത്ത ലോകത്തെ നിറസാന്നിധ്യമായിരുന്ന ശോഭനയുടെ അമ്മായിമാരായിരുന്ന ലളിത-പത്മിന-രാഗിണിമാരുടെ സ്‌മരണയ്‌ക്കിയ നൃത്ത സ്ഥാപനം ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ മായാരാവണന്‍. തെന്നിന്ത്യന്‍ നൃത്തത്തിന്‍റെ അംബാസിഡര്‍മാരായിരുന്ന ഇവരുടെ സ്‌മരണാര്‍ത്ഥം ‘കലാര്‍പ്പണ’ എന്ന നൃത്ത സ്ഥാപനം ആരംഭിക്കാനാണ്‌ ശോഭനയുടെ പദ്ധതി. മൂന്ന്‌ കോടി ചെലവ്‌ വരുന്ന പദ്ധതിയാണിത്‌.

നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും നേടിയതെല്ലാം കലക്ക്‌ വേണ്ടി തന്നെ വിനിയോഗിക്കാനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ ശോഭന പറയുന്നു. ക്ലാസിക്കല്‍ നൃത്തം പുതു തലമുറക്ക്‌ ബോറടിയായി മാറുമ്പോള്‍ ആധുനിക സാഹചര്യങ്ങളുമായി അവയെ ഇണക്കിച്ചേര്‍ത്ത്‌ കാലോചിതമായി പരിഷ്‌കരിക്കാനാണ്‌ ശോഭനയുടെ നീക്കം.
കൂടുതല്‍
മുസാഫിര്‍, മ്യൂസിക് ത്രില്ലര്‍
സംവിധാനം...നന്ദിത ദാസ്
തിരക്കഥയുമായി രഞ്ജിത്
‘ആയുധം’ സുരേഷ്ഗോപി വീണ്ടും പൊലീസ്
മെഹ്ബൂബ: പണവും സെക്സും
കണ്ണ് നനയിക്കാന്‍ ‘മിഴികള്‍ സാക്ഷി’