ഹുമയൂണിന് സംഗീതം ജീവനാണ്. സംഗീതജ്ഞനായ ഹുമയൂണ്‍ ദുബായിലെത്തിയതും മറ്റൊന്നിനുമായിരുന്നില്ല. തന്‍റെ സംഗീത സംരഭമായ സിംഫണിക്ക് ഒരു ഒരു സ്പോണ്‍സര്‍, അതുമാത്രമായിരുന്നു ലക്‍ഷ്യം.
വര്‍ഷങ്ങളായുള്ള തന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ദുബായിലെത്തിയ ഹുമയൂണിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സഹായിക്കാമെന്ന് ഏറ്റിരുന്ന വ്യക്തിയെ ഹുമയൂണിന് കണ്ടുമുട്ടാനായില്ല. എന്നാല്‍, എല്ലാം അവിടെവച്ച് നിര്‍ത്താന്‍ ഹുമയൂണിന് സമ്മതമില്ലായിരുന്നു.
മറ്റൊരു സ്പോണ്‍സറെ കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് വന്‍ ബിസിനസുകാരന്‍റെ മകളും സംഗീത പ്രേമിയുമായ അനുപമയെ കുറിച്ച് ഹുമയൂണ്‍ അറിയുന്നത്. അച്ഛന്‍റെ ബിസിനസില്‍ സഹായിയായിരുന്നു അനുപമ. എന്നാല്‍, ആദ്യ കാഴ്ചയില്‍ തന്നെ ഹുമയൂണിന്‍റെ ഉദ്ദേശശുദ്ധിയില്‍ അനുപമയ്ക്ക് സംശയമുണ്ടാവുന്നതോടെ അവരും ഹുമയൂണിനെ കൈയ്യൊഴിയുന്നു. ഫോട്ടോഗാലറി
എപ്പോഴും വിധി ഒരുപോലെ ആയിരിക്കില്ലല്ലോ. സംഗീതത്തോടുള്ള ഹുമയൂണിന്‍റെ ആവേശം അനുപമയ്ക്ക് നേരിട്ട് ബോധ്യമാവുന്നു. ഇതെതുടര്‍ന്ന് പശ്ചാത്താപ വിവശയായ അനുപമ ഹുമയൂണിനെ തിരഞ്ഞെത്തി സിംഫണി സ്പോണ്‍സര്‍ ചെയ്യാമെന്ന് ഏല്‍ക്കുന്നു. ഇതെതുടര്‍ന്ന് ഇരുവരം കൂടുതല്‍ അടുക്കാനിടയായി.
|