പ്രധാന താള്‍ > വിനോദം > സിനിമ > അണിയറ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംവിധാനം...നന്ദിത ദാസ്  Search similar articles
IFM
നന്ദിതാ ദാസ് ഇപ്പോഴൊരു സ്വപ്നത്തിന്‍റെ പിറകെയാണ്. ഇനി നന്ദിതയെ മനസ്സിലായില്ല എന്നുണ്ടോ, ദീപാ മേത്ത ചിത്രങ്ങളിലൂടെ വിവാദത്തിന്‍റെ അഗ്നി പടര്‍ത്തിയ ഡല്‍ഹി സ്വദേശിനി തന്നെ.

മുപ്പതോളം ചിത്രത്തില്‍ അഭിനയിച്ച് അതിലേറെ വിവാദം സൃഷ്ടിച്ച നന്ദിത ഇപ്പോള്‍ ആദ്യ സംവിധാന സംരഭത്തിനു പിന്നാലെയാണ്. ഫിരാഖ് എന്ന ചിത്രവും വിവാദം സൃഷ്ടിക്കുന്നതില്‍ പിന്നോട്ട് നില്‍ക്കില്ല എന്നാണ് ഇപ്പോഴേ വിലയിരുത്തപ്പെടുന്നത്.

കലാപാനന്തര കഥ പറയുന്ന ഫിരാഖില്‍ നസറുദ്ദീന്‍ ഷാ, പരേഷ് റാവല്‍, ദീപ്തി നവാല്‍ തുടങ്ങിയ താരങ്ങള്‍ വേഷമിടുന്നു. ഒക്ടോബറില്‍ റിലീസു ചെയ്യാനാണ് അണിയറ ശില്‍പ്പികളുടെ പ്രയത്നം.

കലാപം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമുള്ള അവസ്ഥകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സിനിമയില്‍ അക്രമ രംഗങ്ങള്‍ ഒന്നും ചിത്രീകരിച്ചിട്ടില്ല. ഭയവും വേദനയും അസ്തിത്വ ദു:ഖവും വിഷയമാവുന്ന ഫിരാഖ് അക്രമങ്ങള്‍ ജീവിതങ്ങളെ ബാധിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

ഫിരാഖില്‍ അഞ്ച് കഥകളാണ് സംവിധായിക പറയുന്നത്. ചിലവ സമാന്തരങ്ങളായി കടന്നു പോവുമ്പോള്‍ മറ്റു ചിലവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കൂടുതല്‍
തിരക്കഥയുമായി രഞ്ജിത്
‘ആയുധം’ സുരേഷ്ഗോപി വീണ്ടും പൊലീസ്
മെഹ്ബൂബ: പണവും സെക്സും
കണ്ണ് നനയിക്കാന്‍ ‘മിഴികള്‍ സാക്ഷി’
മമ്മൂട്ടിയുടെ ‘കുട്ടി സ്രാങ്ക്’
പ്രിയന്‍ കോമഡിയുമായി വീണ്ടും