യുവ നിര്‍മ്മതാവായ അക്ബര്‍ അഹമ്മദിനും കൂട്ടുകാരി ദേവയാനിക്കും സിനിമ ജീവിതത്തിന്‍റെ ഭാഗമാണ്. അയാള്‍ നടത്തുന്ന ഹോട്ടലിനു കാസാ ബ്ലാങ്കാ എന്ന ക്ലാസിക് സിനിമയുടെ പേര് പോലും നല്‍കിയിരിക്കുന്നത് അതുകൊണ്ടാണ്. അക്ബറിന്‍റെ സൌഹൃദ വലയങ്ങളില്‍ പെട്ടവരുടെ കാര്യവും വ്യത്യസ്തമല്ല. അവരും സിനിമാ കമ്പക്കാരാണ്.
അക്ബറും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിച്ചു. ചിത്രം മികച്ച വിജയമാകുകയും അവര്‍ ചിത്രത്തിലൂടെ പറഞ്ഞ വിഷയം ധാരാളം ചര്‍ച്ചയ്‌ക്ക് വഴി വയ്‌ക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതിരുന്ന അക്ബറും സംഘവും മറ്റൊരു ചിത്രം കൂടി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇത്തവണ തികച്ചും വ്യത്യസ്തമായ ചിത്രമാകണമെന്നതായിരുന്നു അക്ബര്‍ അഹമ്മദിനു നിര്‍ബ്ബന്ധം കൂടി ഉണ്ടായിരുന്നു.
ദേവയാനിയുടെ നിര്‍ദേശ പ്രകാരം മാളവിക എന്ന നടിയെ ചുറ്റിപ്പറ്റിയുള്ള പ്രമേയത്തിനു പിന്നാലെ പോകാന്‍ അക്ബറിനെ പ്രേരിപ്പിച്ചതും ഇതു തന്നെയായിരുന്നു. ഒരിക്കല്‍ വലിയ നടിയായിരിക്കുകയും ഇപ്പോള്‍ സിനിമാ ലോകത്തു നിന്നു തന്നെ അകന്നു കഴിയുകയും ചെയ്യുന്ന താരമാണ് മാളവിക. മാളവികയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തേടിച്ചെന്നപ്പോഴാണ് ലോകത്തിന് അറിയാതെ പോയ ഒരു പ്രണയ കഥയിലേക്ക് അക്ബറും സംഘവും എത്തിച്ചേരുന്നത്.
ഇവിടെ പുതിയ തിരക്കഥ തുടങ്ങുകയാണ്. ക്യാപിറ്റോള്‍ ഫിലിംസിന്‍റെയും വര്‍ണ ചിത്ര ബിഗ്സ്ക്രീന്‍റെയും ബാനറില്‍ രഞ്ജിത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “തിരക്കഥ ” പറയുന്നത് സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രണയകഥയാണ്. പൃഥ്വിരാജ് നായകന്‍ അക്ബറിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദേവയാനിയാകുന്നത് സംവൃതയാണ്.
മലയാള സിനിമയുടെ മൂന്ന് ദശകങ്ങളെ കുറിച്ചു കൂടിഉ പ്രതിപാദിക്കുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേത്രി പ്രിയാമണി മാളവികയെ അവതരിപ്പിക്കുന്നു. നിഷാന്ത് സാഗറും അനൂപ് മേനോനും ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു വേഷം ചെയ്യുന്നു. ഇവര്‍ക്കൊക്കെ പുറമേ രഞ്ജിത് ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ കെവിന്‍ പോളാണ്. ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രം റിലീസിംഗിനായി കാത്തിരിക്കുകയാണ്.
|