പ്രധാന താള്‍ > വിനോദം > സിനിമ > അണിയറ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ആയുധം’ സുരേഷ്ഗോപി വീണ്ടും പൊലീസ്  Search similar articles
PTIPRO
ആയുധം എപ്പോഴും ഷാര്‍പ്പായിരിക്കും.എവിടെയും എപ്പോഴും ആള്‍ക്കാരെ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ആയുധത്തേക്കാള്‍ ഭീകരമായ മറ്റൊന്നുണ്ട്. സാമ്രാജ്യത്വത്തിന്‍റെ പങ്ക് പറ്റി സ്വന്തം രാജ്യത്തെ വിനാശത്തിലേക്ക് നയിക്കുന്നവര്‍ ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ളവരാണ്. ഇവര്‍ പലപ്പോഴും നമ്മുടെ കൂടയുണ്ടാകുമെന്നതാണ് സത്യം.

ഇത്തരം ഭീകരവാദികളെ കണ്ടെത്തി അവരെ നശിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട പോലീസ് ഓഫീസറാണ് സി ഐ ജി ഋഷികേശ് ഐ പി എസ്. വളരെ മാന്യനും ഒട്ടും അതിഭാവുകത്വവും ഇല്ലാത്തയാളുമായ ഋഷികേശ് വളരെ ബുദ്ധി പൂര്‍വ്വം തന്‍റെ ദൌത്യം പൂര്‍ത്തിയാക്കുന്ന ഒരു രാജ്യ സ്നേഹി കൂടിയാണ്. പ്രശ്നത്തിന്‍റേ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് സമഗ്രമായ ഒരു തെരച്ചില്‍ നടത്തി ഒടുവില്‍ സത്യം കണ്ടെത്തും.

വിദഗ്ദനായ ഡോക്ടറെ പോലെ ആരൊക്കെ എന്തൊക്കെ കണ്ടെത്തിയാലും ഒന്നു മുതല്‍ തന്നെ അന്വേഷണം തുടങ്ങുന്ന രീതിയാണ് ഋഷികേശിന്‍റേത്. എന്നിട്ട് രോഗത്തിന് അനുസരിച്ച ചികിത്സയാണ് അയാള്‍ നടത്തുക. ഇത് പലപ്പോഴും മറ്റുള്ളവര്‍ക്ക് തലവേദന ആയിരിക്കും. അത് കൊണ്ട് തന്നെ കീറാമുട്ടി കേസുകള്‍ തന്നെയാണ് തേടി വരുന്നതും.

വിളയം ബോംബ് സ്ഫോടനകേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഋഷികേശ് എത്തുന്നത്. ലോക മന:സ്സാക്ഷിയെ രക്ഷിച്ച വിളയം ബോംബ് സ്ഫോടന കേസ് അന്വേഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ജനങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് മാധവന്‍ നേരിട്ടാണ് ഈ കേസ് ഋഷികേശിനെ ഏല്‍പ്പിച്ചത്.

തുടര്‍ന്ന് ഋഷികേശിന്‍റെ ഉദ്വേഗ ജനകമായ അന്വേഷണ പരമ്പരകളുടെ കഥയാണ് ‘ആയുധം’ പറയുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയാണ് ഋഷികേശിനെ അവതരിപ്പിക്കുന്നത്. പതിവിനു വിപരീതമായി തികച്ചും വ്യത്യസ്തമായിട്ടാണ് സുരേഷ് ഗോപി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചാനല്‍ എന്‍റര്‍ടയ്‌ന്മെന്‍റിന്‍റെ ബാനറില്‍ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധത്തിന്‍റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമാണ് നടന്നത്.

തമിഴ് താരം ഭാരതികും കാര്‍ത്തികയുമാണ് നായികമാര്‍. മധു, തിലകന്‍, മുരളി, ബാല. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നിഷാന്ത് സാഗര്‍, അശോകന്‍, രാജന്‍ പി ദേവ്, ഷമ്മി തിലകന്‍, അനില്‍ ആദിത്യ, സാദിഖ്, ടി ജി രവി, ബിജു പപ്പന്‍, ശ്രീജിത് രവി തുടങ്ങി നീണ്ട താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു.
കൂടുതല്‍
മെഹ്ബൂബ: പണവും സെക്സും
കണ്ണ് നനയിക്കാന്‍ ‘മിഴികള്‍ സാക്ഷി’
മമ്മൂട്ടിയുടെ ‘കുട്ടി സ്രാങ്ക്’
പ്രിയന്‍ കോമഡിയുമായി വീണ്ടും
തലപ്പാവ് പറയുന്ന ചരിത്രം
ഹൈജാക്ക് ആക്ഷന്‍ ത്രില്ലര്‍