പ്രമുഖ നടന്‍ മധുപാല്‍ മികച്ച ഒരു കഥാകൃത്താണെന്നത് പരസ്യമായ രഹസ്യമാണ്. ഭാരതീയം എന്ന ചിത്രത്തിന്‍റെ കഥയെഴുതിയ മധുപാല്‍ തികച്ചും വ്യത്യസ്തമായ പാത തേടുന്നതിന് ഇത്തവണ തെരഞ്ഞെടുക്കുന്നത് സംവിധാനമാണ്. എഴുപതുകളിലെ കേരളത്തിന്‍റെ കഥ പറയുന്ന തലപ്പാവിലാണ് മധുപാല്‍ പുതിയ മാനം തേടുന്നത്.
ഒരു പാത്രത്തില്‍ കഴിക്കുകയും ഒരു പായില്‍ കിടന്നുറങ്ങുകയും സുഹൃത്തുക്കളേക്കാള്‍ സഹോദരങ്ങളെ പോലെ കഴിഞ്ഞവരാണ് രവീന്ദ്രന്‍പിള്ളയും ജോസഫും. കാലങ്ങള്‍ പോകവെ ജോസഫിന്‍റെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരാളിയാകാന്‍ വിധി തെരഞ്ഞെടുക്കുന്നത് രവീന്ദ്രന്‍പിള്ളയെ ആണ്.
വിധി ക്രൂരമായി പിന്തുടര്‍ന്ന രവീന്ദ്രന്‍ പിള്ള ഡ്യൂട്ടിയുടെ ഭാഗമായി ജോസഫിനെ തോക്കിനിരയാക്കി. പിന്നീട് രവീന്ദ്രന്‍ പിള്ളയുടെ ജീവിതം കടുത്ത മനസ്സാക്ഷിക്കുത്തിലൂടെ ആണ്. ചലച്ചിത്ര അഭിനേതാവായ മധുപാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. കൂട്ടത്തില്‍ ലാലും പ്രധാന വേഷം ചെയ്യുന്നു.
നക്‍സ്‌ലൈറ്റ് വര്‍ഗീസിനോട് സമാനത വരുന്ന ജോസഫ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നു. രവീന്ദ്രന്‍പിള്ള ആകുന്നത് ലാലാണ്. പൃഥ്വിയും ലാലും അഭിനയിക്കുന്ന ചിത്രത്തില്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ സജീവമായിരിക്കുന്ന ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ഒരു പ്രധാന വേഷത്തിലുണ്ട്.
വിപ്ലവത്തിന്‍റെ പേരില്‍ മലയാളമണ്ണിനെ വിറപ്പിക്കുകയും ഭീതി വിതയ്‌ക്കുകയും ആധുനിക കേരളചരിത്രത്തിന്‍റെ തന്നെ ഭാഗമാകുകയും ചെയ്തവരാണ് നക്‍സ്‌ലൈറ്റുകള്‍. നക്‍സ്‌ലൈറ്റുകളുടെ രക്ത രൂക്ഷിത പോരാട്ടങ്ങളും വര്‍ഗ്ഗീസിന്‍റെ മരണത്തോടെ അവസാനിച്ച നക്‍സ്‌ലൈറ്റ് പ്രസ്ഥാനത്തിന്‍റെ ഉദയവും വളര്‍ച്ചയും ചര്‍ച്ച ചെയ്യുകയാണ് തലപ്പാവ്.
ചാന്ദ്‌നിബാര്‍, പേജ്-3, സത്ത, കോര്‍പ്പറേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം നടത്തിയ അതുല്‍ കുല്‍ക്കര്‍ണി ഹേ റാം, റണ്‍ തുടങ്ങി ഏതാനും തമിഴ്‌സിനികളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് തിരിഞ്ഞ നടന്‍മാരായ ശ്രീനിവാസന്‍, വേണു നാഗവള്ളി, ജഗതി തുടങ്ങിയവരുടെ നിരയിലാകും മധുപാലും. ലാല്‍ റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
|