പ്രധാന താള്‍ > വിനോദം > സിനിമ > അണിയറ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹൈജാക്ക് ആക്ഷന്‍ ത്രില്ലര്‍  Search similar articles
PROPRO
ഛണ്ഡീഗഡ് എയര്‍പോര്‍ട്ടില്‍ ഗ്രൌണ്ട് മെയിന്‍റനന്‍സ് ഓഫീസറായ വിക്രം മദന്‍റെ (ഷിനി അഹൂജ) ലോകം സ്വന്തം മകള്‍ പ്രിയയും ഒരേയൊരു സുഹൃത്തും അതേ എയര്‍പോര്‍ട്ടിലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥനുമായ രാജീവുമാണ്.

ഈ ചെറിയ ലോകത്ത് സന്തോഷം കണ്ടെത്തുന്ന വിക്രത്തിന്‍റെ മകള്‍ ഡല്‍‌ഹിയില്‍ നിന്നും അമൃത് സറിലേക്ക് വരുന്നതിനിടയില്‍ പ്രിയ കയറിയ വിമാനം ഒരു കൂട്ടം തീവ്രവാദികള്‍ തട്ടിയെടുക്കുകയാണ്.

ഇന്ത്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത മഖ്സൂദ് (കെ കെ റെയ്‌ന) എന്നയാളെ വിട്ടയച്ചില്ലെങ്കില്‍ യാത്രക്കാരെ മുഴുവന്‍ കൊന്നൊടുക്കുമെന്നാണ് ഈ ആറംഗ ഭീകരരുടെ ഭീഷണി. ഫ്ലൈറ്റ് അവര്‍ ഛണ്ഡീഗഡ് എയര്‍ പോര്‍ട്ടില്‍ തന്നെ ഇറക്കി. അബ്ദുള്ള എന്ന് പേരായ ഒരു ഭീകരനാണ് ഈ ഭീകര പ്രവര്‍ത്തനത്തിന്‍റെ തലച്ചോറ്. ഇയാളെ ആര്‍ക്കും തന്നെ അറിയില്ല.

സ്വന്തം മകളുടെ അരികില്‍ എത്താന്‍ വിമാനത്തില്‍ ഒരു സാഹസിക നീക്കം തന്നെ നടത്താന്‍ തീരുമാനിക്കുകയാണ് വിക്രം മദന്‍. ഒരിക്കല്‍ താന്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ സുന്ദരിയയ എയര്‍ ഹോസ്റ്റസ് സൈറയും (ഇഷാ ഡിയോള്‍) വിക്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായം വാഗ്ദാനം ചെയ്യുന്നു.

ഇതിനിടയില്‍ ഏതാനും യാത്രക്കാരെ തീവ്രവാദികള്‍ തോക്കിനിരയാക്കി. തീവ്രവാദികളെ ഒന്നൊന്നായി വിക്രത്തിനും സൈറയ്‌ക്കും വകവരുത്തണം. വിക്രത്തിനും സൈറയ്‌ക്കും യാത്രക്കാരെ രക്ഷപ്പെടുത്താനാകുമോ അല്ലെങ്കില്‍ എന്താകും യാത്രക്കാരുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് ഹൈജാക്ക് എന്ന ബോളിവുഡ് ചിത്രം പറയുന്നത്.

ഷിനി അഹൂജയും ഇഷാ ഡിയോളും പ്രധാന താരങ്ങളാകുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് കുനാല്‍ ശിവദാസിനിയാണ്. ദിനേഷ് വിജയനൊപ്പം കുനാല്‍ ശിവദാസിനി നിര്‍മ്മാതാവിന്‍റെ വേഷം കൂടി അണിയുന്ന ചിത്രത്തില്‍ ജഹാംഗീര്‍ ചൌധരി ഛായാഗ്രാഹകന്‍റെ ജോലി നിര്‍വ്വഹിക്കുന്നു.
കൂടുതല്‍
‘ദ്രോണ’ ദൃശ്യവിരുന്നിലൂടെ യാത്ര
നന്‍‌മ നിറഞ്ഞ മാടമ്പി
അല്‍‌പം കളി അല്പം കാര്യം
ജീവിതം ക്രിക്കറ്റിനേക്കാള്‍ മഹത്തരം
യുവതയുടെ ഹൃദയ താളം
ഷേക്‍സ്പിയര്‍ തിയേറ്ററുകളിലേക്ക്