കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » തലകുത്തി ചിരിക്കാന്‍ ‘വെല്‍കം’
അണിയറ
Feedback Print Bookmark and Share
 
WELCOME
IFMIFM
തലകുത്തിച്ചിരിക്കാന്‍ തയ്യാറായിക്കൊള്ളൂ. ബോളീവുഡ് ചിത്രമായ ‘വെല്‍ക’മിന്‍റെ സെറ്റില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇതാണ് വ്യക്തമാക്കുന്നത്. 155 മിനിറ്റുകളെ രണ്ടായി പകുത്ത് തമാശകള്‍ കുത്തിനിറച്ച് ബോളീവുഡില്‍ നിന്നും കിട്ടാവുന്ന എല്ലാ കൊമേഡിയന്‍മാരെയും പങ്കാളികളാക്കിയാണ് വെല്‍കം തീയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്.

ഫിറോസ് ഖാന്‍, നാനാ പടേക്കര്‍, അനില്‍കപൂര്‍, അക്ഷയ് കുമാര്‍, പരേഷ് റാവല്‍, വിജയ് റാസ്, അസ്രാണി, മുസ്താഖ് ഷെയ്‌ക്ക് ബോളീവുഡിലെ പരിചയ സമ്പന്നരായ മുഴുവന്‍ കോമഡി നടന്‍‌മാരെയും വെല്‍ക്കമില്‍ പരീക്ഷിച്ചിട്ടുണ്ട്. ഇത്രയും കൊമേഡിയന്‍‌മാരെ ഒന്നിച്ചു ചേര്‍ക്കുന്ന ആദ്യ ബോളീവുഡ് ചിത്രം കൂടിയായതിനാല്‍ വെല്‍ക്കമില്‍ ആരാധകരുടെ പ്രതീക്ഷ വലുതാണ്. കഴിഞ്ഞ കാല വില്ലന്‍ രണ്‍ജീത്ത് ഉള്‍പ്പടെയുള്ളവരാണ് തമാശ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് ആഘോഷദിനങ്ങള്‍ അടുത്തു നില്‍ക്കേ ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. ഡിസംബര്‍ അവസാന വാരത്തോടെ തീയറ്ററില്‍ എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അനീസ് ബസ്മിയാണ്. അക്ഷയ് കുമാറും പരേഷ് റാവലും ഒരുക്കുന്ന സീനുകള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.

13 വര്‍ഷത്തിനിടയില്‍ പതിനേഴാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഡോക്ടര്‍ ഘുംഗ്രൂ എന്ന കഥാപാത്രത്തില്‍ പരേഷ് റാവല്‍ വരുമ്പോള്‍ മരുമകന്‍ രാജീവിന്‍റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇവര്‍ക്കു പുറമേയാണ് അനില്‍ കപൂറും നാനാ പടേക്കരും ഒരുക്കുന്ന ഫലിത പ്രധാനമായ രംഗങ്ങള്‍. 19 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. അതു പോലെ തന്നെ 21 വര്‍ഷത്തിനു ശേഷം ഫിറോസ്ഖാനും എത്തുന്നു.

സമീപ കാലത്ത് ബോളീവുഡിന്‍റെ നയങ്ങളില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. പ്രണയവും വിരഹവും മാത്രം പറഞ്ഞു ശീലിച്ചിരുന്ന ബോളീവുഡില്‍ ഇപ്പോള്‍ ചിരിപ്പടങ്ങള്‍ക്കു മാത്രമാണ് പ്രേക്ഷകരുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കോമഡികളും മുന്‍‌കാല കോമഡി ചിത്രങ്ങള്‍ക്ക് പിന്‍തുടര്‍ച്ചയും സൃഷ്ടിക്കുന്നതിലാണ് ബോളീവുഡിനു കണ്ണ്.