വെല്‍ഡണ്‍ ഷാറൂഖ്....
ഷാറൂഖ്ഖാനും,സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ എന്താണ് ബന്ധം?. മറ്റൊന്നുമല്ല, കാലം കഴിഞ്ഞുവെന്ന് മുറവിളി ഉയര്‍ന്നപ്പോള്‍ അപ്പോഴെല്ലാം അവര്‍ പഴക്കമേറിയ വീഞ്ഞിനെ പോലെ മികച്ച പ്രകടനങ്ങള്‍ അവര്‍ അവരുടെ മേഖലകള്‍ക്ക് നല്‍കി.
സ്വപ്‌നങ്ങളാണ് സിനിമകള്‍ വില്‍ക്കുന്നത്. യാഷ് ചോപ്ര ഫിലിംസിന്‍റെ പുതിയ ചിത്രമായ ചക്ക് ദേ ഇന്ത്യയും മനോഹരമായ ഒരു സ്വപ്‌നമാണ് പ്രേഷകര്‍ക്ക് നല്‍കുന്നത്- ഇന്ത്യന്‍ വനിത ഹോക്കി ടീം ലോകക്കപ്പ് നേടുമെന്ന സ്വപ്‌നം.
ഒത്തു കളി ആരോപണത്തിനു മേല്‍ ഇന്ത്യന്‍ പുരുഷന്‍ ഹോക്കി ടീമിനു പുറത്തേക്ക് പോകേണ്ടി വന്ന കബീര്‍ഖാന്‍ (ഷാറൂഖ്‌ഖാന്‍) പിന്നീട് നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വനിത ഹോക്കി ടീമിന്‍റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നു. അസൂയയും, താന്‍ പോരിമയും നിറഞ്ഞു നിന്നിരുന്ന ടീം അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യയെന്ന വികാരം കുത്തിവെച്ച് കബീര്‍ഖാന്‍ ലോകകപ്പ് നേടാന്‍ പ്രാപ്‌തരാക്കുന്നു.
അമിതായ നാടകീയത ഇല്ലാതെ അതേ സമയം രസിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ കബീര്‍ഖാന്‍റെ കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ഷാറൂഖ്ഖാന് കഴിഞ്ഞിരിക്കുന്നു. ഹോക്കിയെ അതിരുറ്റ് സ്‌നേഹിക്കുന്ന കഥാപാത്രത്തിന്‍റെ വികാര വിക്ഷോഭങ്ങള്‍ ഷാറൂഖ് അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ അവതരിപ്പിച്ചിരിക്കുന്നു. 40 കഴിഞ്ഞ ഷാറൂഖിന്‍റെ അഭിനയത്തില്‍ യാതൊരു കിതപ്പും ദര്‍ശിക്കുവാന്‍ കഴിയുകയില്ല. 20ക്കാരന്‍റെ ചുണ ഷാറൂഖ് ഇപ്പോഴും പ്രകടിപ്പിക്കുന്നു.
തുടക്കക്കാരായിരുന്നുവെങ്കിലും ഹോക്കി കളിക്കാരികളായി അഭിനയിച്ച പെണ്‍കുട്ടികളും നല്ല അഭിനയം കാഴ്‌ചവെച്ചു. ഗ്രൌണ്ടില്‍ ചാട്ടുളി വേഗത്തില്‍ ഈ പെണ്‍കുട്ടികള്‍ കളിക്കുന്നതു കാണുമ്പോള്‍ തഴക്കം വന്ന കളിക്കാരികളാണ് ഇവരെന്ന ബോധം പ്രേഷകനില്‍ ഉണ്ടാകും. ഉപരിപ്ലവമായ ദേശ സ്‌നേഹത്തിന്‍റെ കഥ പറയുന്ന ബോളിവുഡ് സിനിമകള്‍ക്ക് അപവാദമായിട്ടുള്ള ഒരു സിനിമ കണ്ട സന്തോഷത്തോടെ പ്രേഷകന് തീയേറ്റര്‍ വിട്ടിറങ്ങാം.