നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » എനിക്ക് നെടുമുടി വേണുവിനെ അവജ്ഞയാണ്: തിലകന്‍ (Thilakan - Interview)
മുമ്പത്തെ|അടുത്ത
PRO
‘ലീല’ എന്ന രഞ്ജിത് ചിത്രത്തില്‍ മഹാനടന്‍‌മാരായ തിലകനും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഉള്ളില്‍ സന്തോഷിച്ചിരിക്കും. അവര്‍ തമ്മിലുള്ള പിണക്കം തീരാന്‍ പോകുന്നു എന്ന് ആശ്വസിച്ചിരിക്കും. എന്നാല്‍ ഒരുകാലത്തും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ലെന്ന് തിലകന്‍ വ്യക്തമാക്കിയിരിക്കുന്നു.

“ഒരു കാരണവശാലും ഞാനും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ല. എനിക്ക് വേണുവിനോട് അവജ്ഞയാണ്. എന്‍റെ മനസ് ഒരു അരിപ്പയാണ്. അതിലേക്ക് എല്ലാ അനുഭവങ്ങളും ഇടും. നല്ലതൊക്കെ ആ അരിപ്പയിലൂടെ അരിച്ച് താഴെവീഴും. ഒരിക്കലും വീഴാതെ എന്‍റെ മനസിന്‍റെ അരിപ്പയില്‍ കുടുങ്ങിക്കിടക്കുകയാണ് നെടുമുടി വേണു. അയാള്‍ എല്ലാ വേലകളും ഒപ്പിച്ചശേഷം ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തിലിരിക്കും. അപകടകാരിയാണ്. നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍ നേരിട്ട് ചെന്ന് കുത്തിക്കൊല്ലാം. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല” - ഇന്ത്യാവിഷന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിലകന്‍ പറഞ്ഞു.

‘ലീല’ എന്ന ചിത്രത്തില്‍ താനും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ടെന്നും അതില്‍ വേണുവിന്‍റെ കഥാപാത്രത്തോടുമാത്രമേ താന്‍ സഹകരിക്കുന്നുള്ളൂ എന്നും തിലകന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - ആസിഫിനെ വിലക്കുന്നത് നിര്‍ഭാഗ്യകരം
മുമ്പത്തെ|അടുത്ത
ബന്ധപ്പെട്ടവ
WebduniaWebdunia