കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മീര-രാജേഷ് വിവാഹം ഉടന്‍ (Meera Jasmine to marry soon?)
മുഖാമുഖം
Bookmark and Share Feedback Print
 
PRO
നടി മീരാ ജാസ്മിനും മാന്‍ഡൊലിന്‍ വിദഗ്ധന്‍ യു രാജേഷും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യു രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഹോദരനും പ്രശസ്ത മാന്‍ഡൊലിന്‍ സംഗീതകാരനുമായ ശ്രീനിവാസുമൊത്ത് കേരളത്തില്‍ സംഗീത പരിപാടിക്കായി എത്തിയപ്പോഴാണ് മീരയുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന് രാജേഷ് വ്യക്തമാക്കിയത്.

ഇതാദ്യമായാണ് മീരയുമായുള്ള അടുപ്പം രാജേഷ് പരസ്യമായി സമ്മതിക്കുന്നത്. വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യം പൂര്‍ണമായും മീരയുടെ ഇഷ്ടത്തിന് വിടുകയാണെന്നും രാജേഷ് പറഞ്ഞു.

മീരയുമായുള്ള വിവാഹത്തിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ട്. വിവാഹശേഷം മീരയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ അഭിനയിക്കാം. ഇല്ലെങ്കില്‍ സ്വസ്ഥമായി വീട്ടിലിരിക്കാം-രാജേഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നുവെന്നും വിവാഹം നടക്കാനിടയില്ലെന്നും ഇടക്കാലത്ത് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അന്ന് പക്ഷേ, മീരയും രാജേഷും മൗനത്തിലായിരുന്നു.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനാണ് രാജേഷ്. ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസം. തിരുവല്ല സ്വദേശിയായ മീര ലോഹിതദാസ് സംവിധാനംചെയ്ത സൂത്രധാരനിലൂടെയാണ് സിനിമയില്‍ എത്തുന്നത് . 2004ല്‍ പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.

2003ലും 2007ലു മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും മീരയെ തേടി എത്തിയിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത പാട്ടിന്‍റെ പാലാഴിയാണ് മലയാളത്തില്‍ മീരയുടേതായി പുറത്തു വന്ന അവസാന ചിത്രം. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മീര ഇപ്പോള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീര ജാസ്മിന്, കല്യാണം, യു രാജേഷ്