സ്വപ്നപദ്ധതിയുമായി പ്രിയദര്‍ശന്‍

WEBDUNIA|
PRO
സിനിമാലോകത്തെ ബുദ്ധിജീവികളെ ‘കാഞ്ചീവരം’ എന്ന ഒറ്റച്ചിത്രത്തിലൂടെ ഞെട്ടിച്ച പ്രിയദര്‍ശന്‍ തന്‍റെ കരിയറില്‍ വഴിത്തിരിവു സൃഷ്ടിച്ചേക്കാവുന്ന മറ്റൊരു സിനിമയുമായി വരുന്നു. “ബം ബം ബോലേ” എന്ന പുതിയ സിനിമയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് പ്രിയന്‍. ലോകപ്രശസ്തമായ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്ന ഇറാനിയന്‍ ചിത്രത്തിന്‍റെ റീമേക്കാണ് ബം ബം ബോലേ.

ലോകം ആദരിക്കുന്ന മജീദ് മജീദി എന്ന സംവിധായകന്‍റെ സിനിമയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ഒരു ചിത്രമൊരുക്കാനായതിന്‍റെ ത്രില്ലിലാണ് പ്രിയദര്‍ശന്‍. “ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന സിനിമ ഹിന്ദിയിലൊരുക്കാനുള്ള അവകാശത്തിനായി ഞാന്‍ മജീദ് മജീദിയെ കണ്ടപ്പോള്‍ അദ്ദേഹം വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ആ ചിത്രത്തിന്‍റെ ചൈനീസ് റീമേക്കായ ഹോം റണ്‍ അദ്ദേഹത്തെ നിരാശപ്പെടുത്തിയതാണ് കാരണം.“

“എന്നാല്‍ ഞാന്‍ എങ്ങനെയാണ് ഈ സിനിമ എടുക്കാന്‍ പോകുന്നത് എന്ന് അദ്ദേഹത്തിന് കൃത്യമായി വിശദീകരിച്ചു. എന്‍റെ രീതിയില്‍ തൃപ്തനായ മജീദ് മജീദ് ചിത്രത്തിന്‍റെ അവകാശം എനിക്ക് തരികയായിരുന്നു.” - പ്രിയദര്‍ശന്‍ പറഞ്ഞു.

‘താരേ സമീന്‍ പര്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ കൊച്ചു സൂപ്പര്‍താരം ദര്‍ശീല്‍ സഫാരിയാണ് ബം ബം ബോലെയിലെ നായകന്‍. “നമ്മുടെ പല സൂപ്പര്‍സ്റ്റാറുകളെക്കാളും മികച്ച അഭിനേതാവാണ് ദര്‍ശീല്‍ സഫാരി. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ദര്‍ശീല്‍ അഭിനയിക്കുന്നത്.” - പ്രിയന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :