കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ത്രില്ലടിപ്പിക്കാന്‍ ആഗതന്‍ (Aagathan - An edge of the seat thriller)
മുഖാമുഖം
Bookmark and Share Feedback Print
 
PRO
‘ആഗതന്‍’ ആഗതമാവുകയാണ്. റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമിട്ട് ഫെബ്രുവരി 11നാണ് ഈ ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്‍ ഒരു ത്രില്ലര്‍ മൂവിയാണ്. കമലിന്‍റെ ഒരു ട്രാക്കുമാറ്റം കൂടിയാണ് ഈ സിനിമ. കലവൂര്‍ രവികുമാര്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ പ്രണയവും പ്രതികാരവും ഇഴചേര്‍ന്ന കഥയാണ് പറയുന്നത്.

ദിലീപ് അവതരിപ്പിക്കുന്ന ഗൌതം എന്ന കഥാപാത്രം ഏറെ ദുരൂഹതകളുള്ളയാളാണ്. അയാള്‍ തന്‍റെ പ്രണയിനിയെ തേടി ഊട്ടിയിലെത്തുന്നത് മറ്റ് പല ലക്‍ഷ്യങ്ങളും മനസില്‍ ഒളിപ്പിച്ചാണ്. കലണ്ടറിന് ശേഷം സറീന വഹാബ് വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തില്‍ തമിഴ് നടന്‍ സത്യരാജും അഭിനയിക്കുന്നുണ്ട്. സത്യരാജിന്‍റെ ഭാര്യയായാണ് സറീന എത്തുന്നത്.

ചാര്‍മിയാണ് ചിത്രത്തിലെ നായിക. ദേശീയ പുരസ്കാരം ലഭിച്ച ശേഷം ഔസേപ്പച്ചന്‍ ആദ്യമായി സംഗീതം നല്‍കുന്ന ഗാനങ്ങള്‍ ആഗതന്‍റെ പ്രത്യേകതയായിരിക്കും. “ഒട്ടേറെ വഴിത്തിരിവുകളുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് ആഗതന്‍. റിട്ടയേര്‍ഡ് ആര്‍മി ജനറല്‍ ഹരീന്ദ്രനാഥ് വര്‍മ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സത്യരാജ് അവതരിപ്പിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണിത്. അദ്ദേഹത്തിന്‍റെ ഭാര്യയായി സറീന വഹാബും മകളായി ചാര്‍മിയും അഭിനയിക്കുന്നു” - കമല്‍ വെളിപ്പെടുത്തി.

ആഗതനിലെ കഥാപാത്രത്തെക്കുറിച്ച് സത്യരാജ് സന്തോഷവാനാണ്. “കമല്‍ എന്നോട് ഈ ചിത്രത്തിന്‍റെ കഥ പറഞ്ഞപ്പോള്‍ തന്നെ ഹരീന്ദ്രനാഥ് വര്‍മ എന്ന കഥാപാത്രവുമായി ഞാന്‍ പ്രണയത്തിലായി. ദിലീപുമൊത്ത് അഭിനയിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മികച്ച നടനാണ് ദിലീപ്” - സത്യരാജ് പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ആഗതന്, കമല്, ദിലീപ്, രവിശേഖര്, മമ്മൂട്ടി, സത്യരാജ്