കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മലയാളത്തില്‍ അഭിനയിക്കാന്‍ വിജയ്! (Vijay to act in Malayalam film)
മുഖാമുഖം
Bookmark and Share Feedback Print
 
PRO
മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് തമിഴകത്തിന്‍റെ ഇളയദളപതി വിജയ്. ‘വേട്ടൈക്കാരന്‍’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കണമെന്നുള്ള തന്‍റെ ആഗ്രഹം വിജയ് പങ്കുവച്ചത്. നല്ല കഥ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാമെന്നും പ്രതിഫലം പ്രശ്നമല്ലെന്നും വിജയ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇളയദളപതി മനസു തുറന്നത്.

തന്‍റെ സിനിമകള്‍ നല്ല രീതിയില്‍ സ്വീകരിക്കുന്ന മലയാളികളോടുള്ള നന്ദി വിജയ് പ്രകടിപ്പിച്ചു. തല്‍ക്കാലം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയില്‍ പുതിയ ചിത്രമായ ‘സുറ’യുടെ ചിത്രീകരണത്തിരക്കില്‍ നിന്നാണ് വിജയ് തന്‍റെ ആരാധകരെ കാണാനായി തിരുവനന്തപുരത്തെത്തിയത്. ‘ഛോട്ടാമുംബൈ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്കല്ല ‘സുറ’യെന്ന് വിജയ് പറഞ്ഞു.

സൂര്യഗ്രഹണം നടക്കുന്നതിനിടെയാണ് മറ്റൊരു സൂര്യനെപ്പോലെ വിജയ് തിരുവനന്തപുരത്തെ തന്‍റെ ആരാധകരുടെ അടുത്തെത്തിയത്. ആകാശത്തില്‍ പറന്നു നടന്ന് തല്ലുണ്ടാക്കിയും സൂപ്പര്‍ നൃത്തമാടിയും തങ്ങളെ ത്രസിപ്പിക്കുന്ന ഇളയദളപതിയെ മലയാളി ആരാധകര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്.

വമ്പന്‍ വാഹനറാലിയുടെ അകമ്പടിയോടെ ന്യൂ തിയേറ്ററില്‍ വേട്ടൈക്കാരന്‍ കാണാന്‍ വിജയ് എത്തുമ്പോള്‍ തിയേറ്റര്‍ പരിസരത്ത് ആയിരക്കണക്കിന് ആരാധകരാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ശ്രീചിത്ര പൂവര്‍ഹോമിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ഉച്ചഭക്ഷണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിജയ് അജിത്, രാം ഗോപാല് വര്മ, മമ്മൂട്ടി, സുറ