കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ‘സര്‍ക്കാര്‍ 3’ വരില്ല: രാം ഗോപാല്‍ വര്‍മ (I won’t make Sarkar 3: Ram Gopal Varma)
മുഖാമുഖം
Feedback Print Bookmark and Share
 
IFM
ബാല്‍ താക്കറെയുടെ പ്രതിരൂപമെന്നോണം ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയും അതിന് സിനിമാരൂപം നല്‍കി വന്‍‌ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. ‘സര്‍ക്കാര്‍’ എന്ന ആ സിനിമയ്ക്ക് പിന്നീട് ‘സര്‍ക്കാര്‍ രാജ്’ എന്ന രണ്ടാം ഭാഗവും അദ്ദേഹം ചമച്ചു. എന്നാല്‍ ഇനി ഇതിനൊരു മൂന്നാം ഭാഗം ഉണ്ടാകില്ലെന്നാണ് രാമു ഇപ്പോള്‍ പറയുന്നത്.

‘സര്‍ക്കാര്‍ 3’ എന്ന പേരില്‍ രാമു സിനിമയൊരുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ കൊച്ചുമകനായി അഭിനയിക്കാന്‍ രണ്‍ബീര്‍ കപൂറിനെ രാം ഗോപാല്‍ വര്‍മ സമീപിച്ചെന്നും എന്നാല്‍ രണ്‍ബീര്‍ ആ ഓഫര്‍ നിരസിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.

“സര്‍ക്കാര്‍ രാജിന്‍റെ റിലീസ് സമയത്തു തന്നെ ഞാന്‍ പറഞ്ഞിരുന്നതാണ് സര്‍ക്കാര്‍ 3 ഉണ്ടാകില്ലെന്ന്. അതുകൊണ്ടു തന്നെ രണ്‍ബീര്‍ കപൂറിനെയോ മറ്റൊരാളെയോ ആ സിനിമയ്ക്ക് വേണ്ടി സമീപിക്കേണ്ട ആവശ്യം വരില്ല. ഇവിടെ ഒരു സര്‍ക്കാരും സര്‍ക്കാര്‍ രാജും ഉണ്ട്. ഇനി ഈ സീരീസുമായി മുന്നോട്ടുപോയാല്‍ ആ ചിത്രങ്ങളുടെ ഗ്രാഫ് താഴേക്കു പോകാനേ അത് ഉപകരിക്കൂ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ 3 ആലോചിക്കുന്നില്ല. ആ സിനിമയ്ക്കു വേണ്ടി ആരെയും സമീപിച്ചിട്ടുമില്ല” - രാമു വ്യക്തമാക്കി.

രാമുവിന്‍റെ ഓഫര്‍ രണ്‍ബീര്‍ കപൂര്‍ നിരസിച്ചെന്നും തുടര്‍ന്ന് ഈ കഥാപാത്രവുമായി ഹൃത്വിക് റോഷനെ രാമു സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തലോടെ ഇതിന് വ്യക്തത കൈവന്നിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സര്ക്കാര്, സര്ക്കാര് രാജ്, രാം ഗോപാല് വര്മ, അമിതാഭ് ബച്ചന്, ബാല് താക്കറെ